ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബിന്റെ പരാതിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ നഗരസഭ അധ്യക്ഷയെ പൂതനയെന്നും അഴിമതിക്കാരിയെന്നും രാജു അപ്സര വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് മോളി ജേക്കബ് പരാതി നൽകിയത്. ആലപ്പുഴ സൗത്ത് പൊലിസാണ് കേസെടുത്തത്.
നഗരത്തിലെ അനധികൃത കടകള്‍ പൊളിച്ചുനീക്കിയ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി നഗരസഭയിലേക്ക് മാർച്ച് നടത്തി. ഇതിനിടയിലാണ് പൂതന പരാമർശം നടന്നത്.
