സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, പൂ​ത​ന​യെ​ന്നും അ​ഴി​മ​തി​ക്കാ​രി​യെ​ന്നും വി​ളി​ച്ചു: പ​രാ​തി​യു​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ; കേ​സെ​ടു​ത്ത് പൊ​ലി​സ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബി​ന്‍റെ പ​രാ​തി​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​ക്കെ​തി​രെ കേ​സെ​ടു​ത്തു.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ​മ​ര​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ പൂ​ത​ന​യെ​ന്നും അ​ഴി​മ​തി​ക്കാ​രി​യെ​ന്നും രാ​ജു അ​പ്സ​ര വി​ളി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് മോ​ളി ജേ​ക്ക​ബ് പ​രാ​തി ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത ക​ട​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​തി​നി​ട​യി​ലാ​ണ് പൂ​ത​ന പ​രാ​മ​ർ​ശം ന​ട​ന്ന​ത്.

Related posts

Leave a Comment