കോഴിക്കോട്: കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകള്‍ ആണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ബേബി.
‘ചില തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ യോഗം സംഘടിപ്പിക്കുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. സമ്പൂര്‍ണ സാക്ഷരത, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, കഴിഞ്ഞ പത്ത് വര്‍ഷത്തെ മഹത്തായ നേട്ടങ്ങള്‍ ഇതിനെല്ലാം പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകളാണ്’ എന്ന് എം. എ ബേബി പറഞ്ഞു.
ചരിത്രം ഓർമയില്ലാത്ത പോലെ ആണ് സിപിഎമ്മിനെതിരായ പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയവും കാരണവും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ നിർമിതികൾ സിപിഎമ്മിന് തിരിച്ചടിയാണ്. അത് തിരിച്ചറിയാൻ കഴിയാതെ പോയോ എന്നും പരിശോധിക്കണം.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമിതി വിമോചന സമരം ആണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ബേബി കൂട്ടിച്ചേർത്തു.
