ഹെൽമറ്റ് കാത്തു ആ ജീവൻ! ഇരുട്ടിൽ തുറന്നുകിടന്ന ഓടക്കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു; ഡെലിവറി ഏജന്‍റിന് ഗുരുതര പരിക്ക്, അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ റോ​ഡി​ലെ തു​റ​ന്ന ഓ​ട​ക്കു​ഴി​യി​ലേ​ക്ക് ബൈ​ക്കു​മാ​യി വീ​ണ് ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചോ​ര​യു​റ​യു​ന്ന ഈ ​അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ത​ല​യി​ൽ ഹെ​ൽ​മ​റ്റ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മാ​ത്ര​മാ​ണ് യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. ഓ​ർ​ഡ​ർ ന​ൽ​കാ​നാ​യി ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ഡെ​ലി​വ​റി ഏ​ജ​ന്‍റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​തി​കു​റ​ഞ്ഞ റോ​ഡി​ലെ വ​ലി​യ ഓ​ട​ക്കു​ഴി ഇ​യാ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. തു​ട​ര്‍​ന്ന് ബൈ​ക്കോ​ടെ യു​വാ​വ് വ​ലി​യ കു​ഴി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് പെ​ട്ടെ​ന്ന് കു​ഴി​യി​ലേ​ക്ക് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് യു​വാ​വി​നെ​യും ബൈ​ക്കി​നെ​യും പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി ഇ​യാ​ളെ കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സീ​വേ​ജ് പൈ​പ്പ് ന​വീ​ക​ര​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും അ​ട​യ്ക്കാ​തെ ദി​വ​സ​ങ്ങ​ളോ​ളം തു​റ​ന്നി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കു​ഴി​ക്ക് ചു​റ്റും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ത​ട​സ​ങ്ങ​ളോ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

 

Related posts

Leave a Comment