ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു, മലപ്പുറത്ത് മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴ്ക്കുള്ള മുന്നറിയിപ്പ് നല്‍കി കലാവസ്ഥാ കേന്ദ്രം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.

മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്നു ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലിസ് സ്‌റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണില്‍ എത്തേണ്ടത്.

ഇടുക്കിയില്‍ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരം വീണു. അതേസമയം, അടിമാലി മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം – വാളറ റോഡില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

മലപ്പുറം പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം അ​​​മ​​​രമ്പലം-​​​ചോ​​​ക്കാ​​​ട് കോ​​​ട്ട​​​പ്പു​​​ഴ ടി​​​കെ കോ​​​ള​​​നി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞാ‍യറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.

ടികെ നഗറിന്‍റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.

എന്‍ഡിആര്‍എഫിനൊപ്പം ആര്‍ആര്‍എഫിന്‍റെ 10 സംഘവും തെരച്ചിലിന്‍റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞാ‍യറാഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണു ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​പ്പാ​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Related posts

Leave a Comment