സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​: പ്ര​തി​യെ പൊ​ലി​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ പൊ​ന്നേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ പ്ര​തി​യെ പൊ​ലി​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തും തു​ട​ർ​ന്ന് പ്ര​തി​യു​ടെ കാ​ലി​ന് വ​ച്ച​തും. പ്ര​കാ​ശ് (35) എ​ന്ന യു​വാ​വാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ന്നേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന രാ​ജേ​ശ്വ​രി​ക്ക് (24) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7:15-ന് ​ജോ​ലി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ രാ​ജേ​ശ്വ​രി​യു​ടെ സ​മീ​പ​ത്തെ​ത്തി​യ പ്ര​കാ​ശ്, കൈ​വ​ശം ക​രു​തി​യി​രു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ പെ​ട്രോ​ൾ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജേ​ശ്വ​രി നി​ല​വി​ളി​ക്കു​ക​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച് ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. മു​ഖ​ത്തും നെ​ഞ്ചി​ലും ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ രാ​ജേ​ശ്വ​രി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മാ​ധ​വാ​ര​ത്തി​ന് സ​മീ​പം ഇ​യാ​ളെ പൊ​ലി​സ് വ​ള​ഞ്ഞ​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ത്ത​ത്. പ​രി​ക്കേ​റ്റ പ്ര​തി​യെ പൊ​ലി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മാ​ണോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment