വി​മാ​ന​ത്തി​ന്‍റെ ചി​ല്ലി​ൽ ഗ​ണ​പ​തി ചി​ത്രം! വി​വാ​ദ​ത്തി​ൽ ആ​ർ​ട്ടി​സ്റ്റ്; പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ലെ സ​ത്യാ​വ​സ്ഥ ഇ​താ​ണ്, മറുപടിയുമായി യുവതി

വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ജ​ന​ലി​ൽ ഗ​ണ​പ​തി ഭ​ഗ​വാ​ന്‍റെ ചി​ത്രം വ​ര​ച്ച സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​മാ​യി ആ​ർ​ട്ടി​സ്റ്റ് മി​താ​ലി സ​ലു​ങ്കെ. വി​മാ​ന​ത്തി​ന്‍റെ ചി​ല്ലി​ൽ നേ​രി​ട്ട​ല്ല, മ​റി​ച്ച് സു​താ​ര്യ​മാ​യ ഷീ​റ്റി​ലാ​ണ് (Transparent Sheet) ചി​ത്രം വ​ര​ച്ച​തെ​ന്ന് തെ​ളി​വ് സ​ഹി​തം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മി​താ​ലി.

‘ലൈ​വ് ഇ​ന്ത്യ​ൻ പെ​യി​ന്‍റ​ർ ‘ എ​ന്ന ചി​ത്ര​ക​ലാ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ മി​താ​ലി സ​ലു​ങ്കെ, “യാ​ത്ര​യ്ക്കി​ടെ പു​തി​യൊ​രു ക്യാ​ൻ​വാ​സ് ക​ണ്ടെ​ത്തി” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വി​മാ​ന​ത്തി​ലെ ജ​ന​ലി​ൽ ഗ​ണ​പ​തി ചി​ത്രം വ​ര​യ്ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ, വി​മാ​ന​ത്തി​ന്‍റെ ചി​ല്ലി​ൽ നേ​രി​ട്ടാ​ണ് ചി​ത്രം വ​ര​യ്ക്കു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്നും യാ​ത്ര വി​ല​ക്ക​ണ​മെ​ന്നും വ​രെ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ മി​താ​ലി സ​ത്യ​വ​സ്ഥ വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​ലി​ന് മു​ന്നി​ൽ വെ​ച്ച സു​താ​ര്യ​മാ​യ ഷീ​റ്റി​ലാ​ണ് താ​ൻ ചി​ത്രം വ​ര​ച്ച​തെ​ന്നും വി​മാ​ന​ത്തി​ന് യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ അ​റി​യി​ച്ചു. വ​ര​ച്ച ചി​ത്രം ക​യ്യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്രം തെ​ളി​വാ​യി പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ശ​മ​ന​മാ​യ​ത്.

 

 

 

 

Related posts

Leave a Comment