‘ഏ​റ്റ​വും ത​ടി​യു​ള്ള നാ​യ’ ആ​ര്? ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ൻ ത​രം​ഗ​മാ​യി ‘ഫാ​റ്റ് ഡോ​ഗ്സ് ഓ​ഫ് ഡ​ൽ​ഹി’ മ​ത്സ​രം!

‘ഏ​റ്റ​വും ത​ടി​യു​ള്ള പ​ട്ടി’ ആ​രാ​ണ്? ഡ​ൽ​ഹി​യി​ലെ പ​ട്ടി​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഒ​രു കി​ടി​ല​ൻ മ​ത്സ​ര​മാ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും ത​ടി​യു​ള്ള പ​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി 64 നാ​യ്ക്ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ‘ഫാ​റ്റ് ഡോ​ഗ്സ് ഓ​ഫ് ഡ​ൽ​ഹി’ മ​ത്സ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ഫാ​റ്റ് ബെ​യ​ർ വീ​ക്ക്’​മാ​തൃ​ക​യി​ലാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​യ ‘ഫാ​റ്റ് ഡോ​ഗ്സ് ഓ​ഫ് ഡ​ൽ​ഹി’ ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ണ്ണ​മു​ള്ള ഓ​മ​ന​മൃ​ഗ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തു​ന്ന​ത്.​സെ​പ്റ്റം​ബ​ർ 24-ന് ​ആ​രം​ഭി​ച്ച മ​ത്സ​രം സെ​പ്റ്റം​ബ​ർ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഇ​ൻ​സ്റ്റാ​ഗ്രാം പോ​ളു​ക​ളി​ലൂ​ടെ ഓ​രോ റൗ​ണ്ടി​ലും പ​ടി​പ​ടി​യാ​യി മ​ത്സ​രാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് വി​ജ​യി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ നാ​യ്ക്ക​ളു​ടെ ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ ഓ​മ​ന​മൃ​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളും പേ​രും സ്ഥ​ല​വും ന​ൽ​കി​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. എ​ന്നാ​ൽ സം​ഗ​തി ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു മി​നി ഇ​ല​ക്ഷ​ൻ പോ​ലെ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്! ഓ​ൺ​ലൈ​നാ​യും അ​ല്ലാ​തെ​യു​മു​ള്ള കാ​മ്പെ​യ്നു​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ​ട്ടി​ക​ൾ​ക്ക് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.”

പ​ല​രും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ​ട്ടി​ക​ൾ​ക്കാ​യി സ്വ​ന്ത​മാ​യി പോ​സ്റ്റ​റു​ക​ൾ ഡി​സൈ​ൻ ചെ​യ്ത് ക്യാ​മ്പെ​യ്ൻ ന​ട​ത്തു​ന്നു​ണ്ട്!”​കു​ട്ട സിം​ഗി​ന് എ​ല്ലാ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. ന​മ്മ​ൾ ല​ക്ഷ്യ​ത്തോ​ട് അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നു, ന​മു​ക്കി​ത് വി​ജ​യി​ക്ക​ണം,” എ​ന്ന് ഒ​രു ആ​രാ​ധ​ക​ൻ എ​ക്സി​ൽ കു​റി​ച്ചു.

പ​ണ​മി​റ​ക്കി​യു​ള്ള പി​ആ​ർ പ്ര​ചാ​ര​ണ​ങ്ങ​ളും കൃ​ത്രി​മ വോ​ട്ടെ​ടു​പ്പു​ക​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രെ ചി​ല​ർ ത​മാ​ശ​യാ​യി ആ​രോ​പി​ക്കു​ന്നു​ണ്ട്. ആ​രെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ. മ​ത്സ​ര​ത്തി​ൽ ഒ​ടു​വി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ കി​രീ​ടം ചൂ​ടാ​ൻ ക​ഴി​യൂ എ​ങ്കി​ലും ഈ ​ഓ​മ​ന​ത്ത​മു​ള്ള പ​ട്ടി​ക​ളി​ൽ ആ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ.

Related posts

Leave a Comment