വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​തി​ക്ര​മം: എം​ഡി​എം​എ കേ​സ് പ്ര​തി​യാ​യ യു​വ​തി​യെ പ​ങ്കാ​ളി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; കു​ത്തേ​റ്റ​തി​ന് പി​ന്നി​ൽ ഭീ​ഷ​ണി​യും പ്ര​കോ​പ​ന​വും; പ​ങ്കാ​ളി​യു​ടെ മൊ​ഴി പു​റ​ത്ത്

കോ​ഴി​ക്കോ​ട്: പ​ങ്കാ​ളി​യു​ടെ കു​ത്തേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട​ക​ര എം​ഡി​എം​എ കേ​സ് പ്ര​തി കീ​ർ​ത്ത​ന​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. അ​ഞ്ചു​ത​വ​ണ​യാ​ണ് കീ​ർ​ത്ത​ന​യ്ക്ക് കു​ത്തേ​റ്റ​ത്. ഇ​തി​ൽ ക​ഴു​ത്തി​ലേ​റ്റ മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​വ​ച്ചാ​ണ് കീ​ർ​ത്ത​ന​യെ പ​ങ്കാ​ളി​യാ​യ ജി​നീ​ഷ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. എം​ഡി​എം​എ കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കീ​ർ​ത്ത​ന​യെ പൊ​ലി​സ് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ജി​നീ​ഷി​ന്‍റെ മൊ​ഴി. ബി​ആ​ർ​സി അ​ധ്യാ​പി​ക​യാ​യ കീ​ർ​ത്ത​ന​യും ജി​നീ​ഷും ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ൽ നേ​ര​ത്തെ​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കീ​ർ​ത്ത​ന​യു​ടെ ചി​ല സൗ​ഹൃ​ദ​ങ്ങ​ളി​ൽ ജി​നീ​ഷി​ന് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. 

ഇ​തി​നി​ടെ ചി​ല ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​യ​താ​യി പ​റ​യു​ന്ന ഭീ​ഷ​ണി​ക​ളും ജി​നീ​ഷി​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് കീ​ർ​ത്ത​ന​യെ ആ​ക്ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ജി​നീ​ഷ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നാ​യി ഒ​രാ​ഴ്ച മു​മ്പ് ക​ത്തി വാ​ങ്ങി​യി​രു​ന്നു​വെ​ന്നും മൊ​ഴി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment