“ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ വാ​ട​ക കൊ​ടു​ത്താ​ലും സാ​ര​മി​ല്ല, സ​മാ​ധാ​ന​മാ​ണ് പ്ര​ധാ​നം”; യു​വ​തി​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു

വാ​ട​ക കു​റ​ഞ്ഞ വീ​ടു​ക​ൾ​ക്കാ​യി ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് പ​ക​രം, ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​കം തു​ക വീ​ട്ടു​വാ​ട​ക​യാ​യി ന​ൽ​കി ജോ​ലി​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ച യു​വ​തി​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ത​ന്‍റെ വ്യ​ത്യ​സ്ത​മാ​യ തീ​രു​മാ​നം പ​ങ്കു​വെ​ച്ച​ത്.

താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളി​ൽ നി​ന്ന് വെ​റും നാ​ല് മി​നി​റ്റ് ന​ട​ക്കാ​വു​ന്ന ദൂ​ര​ത്തി​ലാ​ണ് ശ​ക്തി താ​മ​സി​ക്കു​ന്ന​ത്. ദൂ​രെ വാ​ട​ക കു​റ​ഞ്ഞ വീ​ടു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ട്ടും ഈ ​വീ​ട് തി​ര​ഞ്ഞെ​ടു​ത്ത​തി​ലൂ​ടെ ത​ന്‍റെ മാ​ന​സി​ക​സ​മാ​ധാ​ന​വും സ​മ​യ​വും ഊ​ർ​ജ്ജ​വും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു.

വീ​ട്ടി​ലെ ദൈ​നം​ദി​ന ജോ​ലി​ക​ളും പാ​ച​ക​വും ജോ​ലി ചെ​യ്യു​ന്ന​തു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്തി​യ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ശ​ക്തി ത​നി​ക്ക് ഈ ​തീ​രു​മാ​നം ന​ൽ​കി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.

ജോ​ലി​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്താ​യ​തി​നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി ചൂ​ടു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ബാ​ക്കി ജോ​ലി​ക​ൾ തീ​ർ​ക്കാ​നും സാ​ധി​ക്കു​ന്നു. രാ​വി​ലെ​യു​ള്ള തി​ര​ക്കു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​മെ​ന്ന പേ​ടി​യും ഇ​ല്ലാ​തെ സ്വ​സ്ഥ​മാ​യി ജോ​ലി​ക്ക് ഇ​റ​ങ്ങാം.

ദി​വ​സേ​ന​യു​ള്ള യാ​ത്രാ​ച്ചെ​ല​വും യാ​ത്രാ​ക്ഷീ​ണ​വും പൂ​ർ​ണമാ​യും ഒ​ഴി​വാ​ക്കാ​നാ​യി. “സാ​മ്പ​ത്തി​ക ശാ​സ്ത്ര​പ​ര​മാ​യി ചി​ന്തി​ക്കു​മ്പോ​ൾ ശ​മ്പ​ള​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വാ​ട​ക ന​ൽ​കു​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി തോ​ന്നാം. എ​ന്നാ​ൽ സ​മ്പാ​ദ്യ​ത്തേ​ക്കാ​ൾ സൗ​ക​ര്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മാ​ണ് ഞാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ക​രം എ​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​വും സ​മ​യ​വും സം​ര​ക്ഷി​ക്കാ​നാ​ണ് ഞാ​ൻ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​ത്,” – ശ​ക്തി വീ​ഡി​യോ​യി​ൽ കു​റി​ച്ചു.

ശ​ക്തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വേ​ദി​യാ​യ​ത്.

 

 

Related posts

Leave a Comment