രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്.
രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും
രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും:
- രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്?
- അപകടാനന്തര രോഗികൾ
- കാൻസർ രോഗികൾ
- ബ്ലഡ് ഡിസോർഡർ രോഗികൾ
- ശസ്ത്രക്രിയ രോഗികൾ
- പ്രീ ടേം കുഞ്ഞുങ്ങൾ
- ആർക്കാണ് രക്തം ദാനം ചെയ്യാൻ കഴിയുക?
- നല്ല ആരോഗ്യമുള്ള വ്യക്തികൾ
- പ്രായം: 18 – 60 വയസിനു ഇടയിലുള്ളവർ
- ശരീരഭാരം:> 50 കിലോ
- ഹീമോഗ്ലോബിൻ ലെവൽ:
പുരുഷന്മാർക്ക് 12 g/dL
സ്ത്രീകൾക്ക് 12.5 g/dL
- എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?
- അസാധാരണമായ രക്തസ്രാവം
- ഹൃദയം, വൃക്ക, കരൾ തകരാറ്
- തൈറോയ്ഡ് ക്രമക്കേടുകൾ
- അപസ്മാരം
- മാനസിക വൈകല്യങ്ങൾ
- ക്ഷയം, കുഷ്ഠം,
ആസ്ത്മ, കാൻസർ - ഇൻസുലിൻ ആശ്രിത പ്രമേഹം (Type 1 Diabetes Mellites)
- അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദം.
- ഒരു വർഷത്തേക്ക് ഇനി പറയുന്ന വ്യക്തികൾ
രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല: -ശസ്ത്രക്രിയ ഉടനെ കഴിഞ്ഞവർ, ടൈഫോയ്ഡ്, നായ കടിയേറ്റ വ്യക്തികൾ, വിശദീകരിക്കാൻ കഴിയാത്ത ഭാര നഷ്ടം, തുടർച്ചയായ ലോ ഗ്രേഡ് പനി എന്നിവ ബാധിച്ചവർ. - 6 മാസത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല: പച്ചകുത്തൽ അല്ലെങ്കിൽ ശരീരം തുളയ്ക്കൽ, ഡെന്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചികിത്സ എന്നിവ ചെയ്തവർ.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]
