പശ്ചിമ ബംഗാള്‍ സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍10 ലക്ഷം രൂപയുടെ കഞ്ചാവുമായി പിടിയില്‍

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ 10.54 ലക്ഷം രൂപ വിലമതിക്കുന്ന 21.389 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി റെയില്‍വേ പൊലിസിന്‍റെ പിടിയില്‍. എസ്.കെ. ഹസന്‍ (26) ആണ് പിടിയിലായത്.

വിജയവാഡയില്‍ നിന്ന് ട്രെയിനില്‍ കയറിയ പ്രതിക്ക് എറണാകുളം വരെ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ആലുവയില്‍ ഇറങ്ങുകയായിരുന്നു. സംശയാസ്പദമായി നിന്നിരുന്ന ഇയാളെ പൊലിസ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

Related posts

Leave a Comment