കാ​റി​ൽ​നി​ന്ന് മു​ഖ​ത്ത് തു​പ്പി; ചോ​ദ്യം​ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് മ​ർ​ദ​നം; ഹെ​ൽ​മെ​റ്റ് ഊ​രി ത​ല​യ്ക്ക​ടി​ച്ചു

കൊ​ച്ചി: കാ​റി​ലി​രു​ന്ന് മു​ഖ​ത്ത് തു​പ്പി​യ​ത് ചോ​ദ്യം​ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്രി​ക​നെ കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ചു. ക​ലൂ​ർ- ക​ട​വ​ന്ത്ര റോ​ഡി​ലാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ റി​ജോ ജോ​യ് (42) സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്യ​വേ കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രാ​ൾ റി​ജോ​യു​ടെ മു​ഖ​ത്ത് തു​പ്പു​ക​യാ​യി​രു​ന്നു.

ഇ​ത് ചോ​ദ്യം​ചെ​യ്ത റി​ജോ​യെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്രി​ക​ൻ വാ​യി​ൽ വെ​ള്ളം നി​റ​ച്ച് തു​പ്പു​ക​യും ത​ട​ഞ്ഞു​നി​ർ​ത്തി ഇ​യാ​ളു​ടെ ഹെ​ൽ​മെ​റ്റ് ബ​ല​മാ​യി ഊ​രി​യെ​ടു​ത്ത് ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹെ​ൽ​മെ​റ്റ് റോ​ഡി​ലി​ട്ട് അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ക​ട​വ​ന്ത്ര പൊ​ലി​സ് ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​തി​ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു.

Related posts

Leave a Comment