ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം; രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കു​മെ​തി​രെ വീ​ണ്ടും എ​ഫ്‌​ഐ​ആ​ർ; മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​മെ​തി​രെ വീ​ണ്ടും എ​ഫ്‌​ഐ​ആ​ര്‍. ഡ​ല്‍​ഹി പൊ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സു​കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് കേ​സ്. ആ​കെ മൂ​ന്ന് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നും ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. അ​തി​നി​ടെ, രാ​ഷ്‌​ട്ര​പ​തി​യെ കാ​ണാ​നു​ള്ള 10 പേ​രെ നി​ശ്ച​യി​ക്കാ​ൻ രാ​വി​ലെ 11ന് ​നേ​താ​ക്ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

അ​തേ​സ​മ​യം, ഇ​ന്നും പ്ര​തി​ഷേ​ധം ക​ടു​ക്കും എ​ന്ന​റി​ഞ്ഞ​തോ​ടെ 11,000 അ​ധി​ക കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ടു. ഈ ​മാ​സം 12 വ​രെ 110 സി​എ​പി​എ​ഫ് ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ ആ​കെ 26000 കേ​ന്ദ്ര​സേ​നാ അം​ഗ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​യ്ക്കെ​ത്തു​ക. പ്ര​തി​ഷേ​ധ​ത്തി​ൽ വ​നി​ത പ​ങ്കാ​ളി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച് വ​നി​താ സി​എ​പി​എ​ഫ് ക​മ്പ​നി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment