ത​ന്മാ​ത്ര​ക​ളി​ലെ പ്ര​തി​ബിം​ബ രൂ​പ​ങ്ങ​ളെ വേ​ർ​തി​രി​ച്ച നേ​ട്ടം: ര​സ​ത​ന്ത്ര നൊ​ബേ​ൽ ഹെ​ന്‍‌​റി ബി. ​ക​ഗാ​നും കെ​ൻ​സോ സോ​യി​ക്കും

സ്റ്റോ​ക്ക്‌​ഹോം: ര​സ​ത​ന്ത്ര​ത്തി​നു​ള്ള 2026ലെ ​നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​ന്‍ ഹെ​ൻ‌​റി ബി. ​ക​ഗാ​നും (95) ജാ​പ്പ​നീ​സ് ശാ​സ്ത്ര​ജ്ഞ​ന്‍ കെ​ന്‍​സോ സോ​യി​ക്കും (76) ല​ഭി​ച്ചു. അ​സി​മ​ട്രി​ക് ഓ​ർ​ഗാ​നി​ക് സി​ന്ത​സി​സി​ലെ നോ​ൺ-​ലീ​നി​യ​ർ ഇ​ഫ​ക്‌​ടു​ക​ളും ഓ​ട്ടോ കാ​റ്റാ​ലി​സി​സും ക​ണ്ടെ​ത്തി​യ​തി​നാ​ണു റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് ഇ​വ​രെ ആ​ദ​രി​ച്ച​ത്.

‘ഹോ​മോ​കൈ​റ​ൽ’ എ​ന്നാ​ണ് ജീ​വ​ന്‍റെ ര​സ​ത​ന്ത്ര​ത്തെ ശാ​സ്ത്ര​ജ്ഞ​ർ വി​ളി​ക്കു​ന്ന​ത്. ഒ​രേ, കൈ ​എ​ന്നീ അ​ർ​ഥ​ങ്ങ​ളു​ള്ള ഗ്രീ​ക്ക് വാ​ക്കു​ക​ളി​ൽ​നി​ന്നാ​ണ് ഹോ​മോ​കൈ​റ​ൽ എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്പ​ത്തി. എ​ല്ലാ അ​മി​നോ ആ​സി​ഡു​ക​ളും ന​മ്മു​ടെ കൈ​ക​ൾ പോ​ലെ ര​ണ്ട് പ്ര​തി​ബിം​ബ രൂ​പ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​കോ​ശ​ങ്ങ​ളി​ൽ ഇ​തി​ൽ ഒ​രു രൂ​പം മാ​ത്ര​മാ​ണ് കാ​ണു​ന്ന​ത്.

മ​റു​രൂ​പം പ്ര​കൃ​തി​യി​ൽ അ​പൂ​ർ​വ​മാ​ണ്. ഈ ​പ്ര​തി​ബിം​ബ രൂ​പ​ങ്ങ​ളി​ൽ ന​മു​ക്കാ​വ​ശ്യ​മു​ള്ള​തു മാ​ത്രം വേ​ർ​തി​രി​ച്ചെ​ടു​ക്ക​ൽ ര​സ​ത​ന്ത്ര​ജ്ഞ​രെ കു​ഴ​ക്കി​യ പ്ര​ശ്ന​മാ​യി​രു​ന്നു. ഈ ​പ്ര​ശ്ന​ത്തി​നാ​ണ് ക​ഗാ​നും സോ​യി​യും ചേ​ർ​ന്ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. ഫ്രാ​ന്‍​സി​ലെ പാ​രീ​സ് സു​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​റാ​ണ് ഹെ​ൻ‌​റി ക​ഗാ​ന്‍. ടോ​ക്കി​യോ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സി​ലെ ഗ​വേ​ഷ​ക​നാ​ണ് കെ​ന്‍​സോ സോ​യി.

ഔ​ഷ​ധ​രം​ഗ​ത്തെ വി​പ്ല​വം
മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഈ ​ക​ണ്ടെ​ത്ത​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. മ​രു​ന്നി​ലെ ത​ന്മാ​ത്ര​യു​ടെ ഒ​രു വ​ശം (രൂ​പം) രോ​ഗം ശ​മി​പ്പി​ക്കു​മ്പോ​ൾ, അ​തി​ന്‍റെ ക​ണ്ണാ​ടി പ്ര​തി​ബിം​ബ​മാ​യ മ​റു​ഭാ​ഗം ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​യേ​ക്കാം. 1960ക​ളി​ൽ ലോ​ക​ത്തെ ന​ടു​ക്കി​യ ‘താ​ലി​ഡോ​മൈ​ഡ്’ ദു​ര​ന്തം ഉ​ദാ​ഹ​ര​ണ​മാ​ണ്.

ഗ​ർ​ഭി​ണി​ക​ൾ​ക്കു ന​ൽ​കി​യ താ​ലി​ഡോ​മൈ​ഡ് മ​രു​ന്നി​ലെ ഒ​രു ത​ന്മാ​ത്രാ​രൂ​പം സു​ര​ക്ഷി​ത​മാ​യി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ പ്ര​തി​ബിം​ബ​രൂ​പം കു​ട്ടി​ക​ളി​ൽ ഗു​രു​ത​ര​മാ​യ വൈ​ക​ല്യ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി. നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് 95കാ​ര​നാ​യ ഹെ​ൻ​റി ക​ഗാ​ൻ.

Related posts

Leave a Comment