പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ മാ​സ​പ്പ​ടി കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​; പി​ണ​റാ​യി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ പാ​ർ​ട്ടി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രും സ്വീ​ക​രി​ച്ചി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ഷാ​ജ​ഹാ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ വി​ജ​യ​ൻ, മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി ശി​പാ​ർ​ശ ചെ​യ്ത​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​ദ്യം ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം. എ​ന്നാ​ൽ അ​ഴി​മ​തി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് കൈ​മാ​റി​യ​തെ​ന്നും അ​തി​നാ​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന​മാ​ണ് ഇ​ഡി​യു​ടെ നി​ല​പാ​ട്.

പി​ണ​റാ​യി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ പാ​ർ​ട്ടി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ കു​രു​ക്ക് മു​റു​ക്കു​ന്ന​തി​നി​ടെ പി​ണ​റാ​യി വി​ജ​യ​ന് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​പി​എം. കോ​ൺ​ഗ്ര​സ് ഒ​ഴി​കെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കേ​ര​ള​ത്തി​ൽ ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment