കൊച്ചി സിനഗോഗ് ആക്രമണത്തിനു പിന്നിൽ പാക് ചാരസംഘടന?

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ക​ട​വു​ഭാ​ഗം സി​ന​ഗോ​ഗ് ആ​ക്ര​മ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പു​ത്ത​ന്‍​കു​രി​ശ് ഐ​ക്ക​ര​നാ​ട് സ്വ​ദേ​ശി എ​ബി​ന്‍ ബി. ​പോ​ളി​ന് സി​ന​ഗോ​ഗ് തീ ​കൊ​ളു​ത്തി ന​ശി​പ്പി​ക്കാ​ന്‍ 10 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ പാ​ക്കി​സ്ഥാ​ന്‍ ബോ​സ് പ്ര​തി​ക്ക് ആ​യു​ധ​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്ത​ല്‍. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​യും ആ​സൂ​ത്ര​ക​നും ന​ട​ത്തി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ചാ​റ്റി​ന്‍റെ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.

ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ബോ​സ് എ​ന്ന​യാ​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണു പ്ര​തി പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. യ​ഹൂ​ദ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ളും വി​ദേ​ശ​ബ​ന്ധ​മു​ള്ള ഗ്രൂ​പ്പു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ഫോ​ണി​ല്‍​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ മ​റ്റൊ​രാ​ളെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ആ​യു​ധം വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ ന​ട​ത്തി​യ ചാ​റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. വാ​ഗ്ദാ​നം ചെ​യ്ത 10 ല​ക്ഷം രൂ​പ​യി​ല്‍ മു​ന്‍​കൂ​റാ​യി ര​ണ്ടു ല​ക്ഷം രൂ​പ എ​ബി​ന് ന​ല്‍​കി​യ​തി​നും തെ​ളി​വ് ല​ഭി​ച്ചു. കൊ​ച്ചി​ക്കു​ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​രീ​തി​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

പാ​ക്കി​സ്ഥാ​നു​മാ​യി ബ​ന്ധ​മു​ള്ള ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടു​ക​ളും ഹി​ന്ദി​യി​ലു​ള്ള ചാ​റ്റു​ക​ളും എ​ബി​ന്‍റെ ഫോ​ണി​ല്‍​നി​ന്നു ക​ണ്ടെ​ത്തി. ഈ ​ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു ടെ​ലി​ഗ്രാ​മി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ ബോ​സി​ലേ​ക്ക് എ​ത്തി​യ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ്ര​തി​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ചോ​ദ്യം ചെ​യ്തു. രാ​ജ്യാ​ന്ത​ര ഭീ​ക​ര​വാ​ദ ബ​ന്ധം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തേ​ക്കും. എ​ന്‍​ഐ​എ​യെ കൂ​ടാ​തെ എ​ബി​നെ ഐ​ബി, റോ ​ഉ​ദ്യോ​ഗ​സ്ഥ​രും മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം​ചെ​യ്തു.

കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സി​ന​ഗോ​ഗി​നു മു​ന്പു​ള്ള ബ്ലോ​സം ന​ഴ്‌​സ​റി​ക്കു പ്ര​തി തീ​യി​ട്ട​ത്. കാ​റി​ല്‍ എ​ത്തി​യ പ്ര​തി വാ​ഹ​ന​ത്തി​ല്‍​നി​ന്നി​റ​ങ്ങി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ളൊ​ഴി​ച്ച് ന​ഴ്‌​സ​റി​യു​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍​ക്കും ഫ്ല​ക്‌​സു​ക​ള്‍​ക്കും തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്വ​ന്തം ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞ​ത്.
സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും 150ഓ​ളം പേ​രി​ല്‍​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പു​ത്ത​ന്‍​കു​രി​ശി​ലെ വാ​ട​ക​വീ​ട്ടി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഇ​തി​ന്‍റെ ഫ​ലം വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രൂ. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പൊ​ലി​സ്.

പ്ര​തി​ഫ​ലം ക്രി​പ്‌​റ്റോ ക​റ​ന്‍​സി വ​ഴി

ടെ​ലി​ഗ്രാം ഉ​ള്‍​പ്പ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ല്‍ അം​ഗ​മാ​യ പ്ര​തി സം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ മ​റ്റൊ​രാ​ളു​മാ​യി പ​ങ്കു​വ​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ര്‍​ദേ​ശി​ക്ക​പ്പെ​ടു​ന്ന ല​ക്ഷ്യ​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക, ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​യ​ച്ചു​കൊ​ടു​ക്കു​ക, അ​തി​നു​ശേ​ഷം ക്രി​പ്‌​റ്റോ ക​റ​ന്‍​സി വ​ഴി പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ക-​ഇ​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

മൂ​വാ​റ്റു​പു​ഴ​യി​ലെ യൂ​സ്ഡ് കാ​ര്‍ ഷോ​റൂം തീ​വ​ച്ച സം​ഭ​വ​ത്തി​ലും ഇ​യാ​ൾ​ക്കു പ​ങ്കു​ള്ള​താ​യി ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​യി​ലെ കോ​ഡ​ര്‍ ഹൗ​സ് തീ​പി​ടി​ത്ത​ത്തി​ന് ഈ ​സം​ഭ​വ​വു​മാ​യി എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ​യെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ​യി​നം ല​ഹ​രി​മ​രു​ന്നു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഫോ​ണി​ല്‍​നി​ന്ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം റൂ​റ​ല്‍ പൊ​ലി​സും പു​ത്ത​ന്‍​കു​രി​ശ് പൊ​ലി​സും എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

പൊ​ലി​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​ന​ഗോ​ഗി​ന് പ്ര​ത്യേ​ക പൊ​ലി​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ വൈ​കി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും കൊ​ച്ചി ഡി​സി​പി അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment