ലോ​ക​ത്തി​ലെ ആ​ദ്യ 24 കാ​ര​റ്റ് സ്വ​ർ​ണ പാ​ത​യൊ​രു​ക്കാ​ൻ ദു​ബാ​യ്; ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഉ​ദ്ഘാ​ട​നം!

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും സ്വ​ർ​ണ​പ്രേ​മി​ക​ളെ​യും ഒ​രു​പോ​ലെ ആ​ക​ര്‍​ഷി​ക്കാ​ൻ ത​ങ്ങ​ളു​ടെ ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ലേ​ക്ക് മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ഒ​രു​ങ്ങി ദു​ബാ​യ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ​തും ആ​ദ്യ​ത്തേ​തു​മാ​യ ’24 കാ​ര​റ്റ് സ്വ​ർ​ണ പാ​ത’ ദു​ബാ​യ് ഗോ​ൾ​ഡ് ഡി​സ്ട്രി​ക്റ്റി​ൽ തു​റ​ക്കു​ന്നു. ഈ ​വ​ർ​ഷം, 2026 അ​വ​സാ​ന​ത്തോ​ടെ, അ​താ​യ​ത് അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഇ​ത് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദേ​ര​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘ദു​ബാ​യ് ഗോ​ൾ​ഡ് ഡി​സ്ട്രി​ക്റ്റി​ലാ​ണ്’ നി​ർ​ദ്ദി​ഷ്ട സു​വ​ർ​ണ പാ​ത വ​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​ർ​ണ​ത്തി​ലൂ​ടെ ന​ട​ക്കാ​നു​ള്ള അ​പൂ​ർ​വ്വ അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​ത് സ​മ്മാ​നി​ക്കു​ക. 2026 ജ​നു​വ​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഗോ​ൾ​ഡ് ഡി​സ്ട്രി​ക്റ്റി​ൽ നി​ല​വി​ൽ ആ​യി​ര​ത്തി​ല​ധി​കം ജ്വ​ല്ല​റി​ക​ളും റീ​ട്ടെ​യി​ൽ ഔ​ട്ട്ലെ​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ മൊ​ത്ത​വ്യാ​പാ​ര ഓ​ഫീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 20% വ​ർ​ദ്ധ​ന​വാ​ണ് ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നു പു​റ​മെ, മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ-​ആ​ഭ​ര​ണ വ്യാ​പാ​ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാ​നും ദു​ബാ​യ് ഗോ​ൾ​ഡ് ഡി​സ്ട്രി​ക്റ്റ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സ്വ​ർ​ണ പാ​ത​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നൊ​പ്പം മ​റ്റൊ​രു ച​രി​ത്ര നേ​ട്ട​വും ദു​ബാ​യ് ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പ്ര​മു​ഖ ആ​ഭ​ര​ണ ബ്രാ​ൻ​ഡാ​യ ജോ​യ്ആ​ലു​ക്കാ​സ് നി​ർ​മ്മി​ച്ച ‘മ​യൂ​ര സ​ഹ​സ്ര’ എ​ന്ന് പേ​രി​ട്ട പ​ര​മ്പ​രാ​ഗ​ത ഇ​ൻ​ഡ്യ​ൻ ജും​ക ക​മ്മ​ലു​ക​ൾ​ക്ക് ര​ണ്ട് ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി.

16.514 കി​ലോ​ഗ്രാം ഭാ​ര​വും 22 കാ​ര​റ്റ് മാ​റ്റു​മു​ള്ള ഈ ​ക​മ്മ​ലു​ക​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ര​മേ​റി​യ​തും വ​ലു​തു​മാ​യ ക​മ്മ​ലു​ക​ളാ​യാ​ണ് ഗി​ന്ന​സ് പു​സ്ത​ക​ത്തി​ൽ ഇ​ടം​നേ​ടി​യ​ത്. യു​എ​ഇ സാ​മ്പ​ത്തി​ക-​വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി അ​ബ്ദു​ള്ള ബി​ൻ തൗ​ഖ് അ​ൽ മ​ർ​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 24ന് ​പു​റ​ത്തി​റ​ക്കി​യ ഈ ​ഭീ​മ​ൻ ക​മ്മ​ലു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ദു​ബാ​യി​ൽ സ്ഥി​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും.

Related posts

Leave a Comment