പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശു ആണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം.
പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് കുഞ്ഞിനു മതിയായ ശരീരഭാരമില്ലായിരുന്നു. ജനിച്ച് അൽപ സമയത്തിനുള്ളിൽത്തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചുപോവുകയായിരുന്നു. തുടർന്ന് 4.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
