മി​ല്ലു​ക​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ സ​പ്ലൈ​ക്കോ​യ്ക്കു നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യ​താ​യും നെ​ല്ലു​സം​ഭ​ര​ണം സം​ബ​ന്ധി​ച്ചു നി​ല​വി​ലു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കു വി​രാ​മ​മാ​കു​മെ​ന്നും ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​രാ​റി​ലേ​ർ​പ്പെ​ട്ട​തും നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം നെ​ല്ലു കു​ത്ത​ൽ (മി​ല്ലിം​ഗ്) പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ മി​ല്ലു​ക​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ സ​പ്ലൈ​ക്കോ​യ്ക്കു നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യ​താ​യി ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​പ്ലൈ​കോ ഭ​ക്ഷ്യ​വ​കു​പ്പി​നു ന​ൽ​കി​യി​രു​ന്നു.
2026 ഖാ​രി​ഫ് സീ​സ​ണി​ലേ​ക്കു​ള്ള നെ​ല്ലു​സം​ഭ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രം​ഭി​ക്കേ​ണ്ട​തി​ന്‍റെ​യും യോ​ഗ്യ​ത​യു​ള്ള അ​രി​മി​ല്ലു​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ​ടി. ഇ​തോ​ടെ നെ​ല്ലു​സം​ഭ​ര​ണം സം​ബ​ന്ധി​ച്ചു നി​ല​വി​ലു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കു വി​രാ​മ​മാ​കു​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

മി​ല്ലു​ക​ളു​മാ​യു​ള്ള ക​രാ​റു​ക​ൾ എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്. മി​ല്ലിം​ഗ് കാ​ല​യ​ള​വ് നീ​ട്ട​ൽ അ​നു​മ​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യി​രി​ക്കും. 2025-26 ഖാ​രി​ഫ് സീ​സ​ണി​ലെ നെ​ല്ല് കു​ത്തി​ത്തീ​ർ​ക്കു​ന്ന​തി​നു​ള്ള സ​മ​യം ജൂ​ലൈ 31ന് ​അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 2026 ഒ​ക്ടോ​ബ​ർ 31 വ​രെ നീ​ട്ടാ​ൻ കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. 2025-26 റാ​ബി സീ​സ​ണി​ലെ നെ​ല്ല് കു​ത്തി​ത്തീ​ര്‍​ക്കാ​ൻ 2027 ജ​നു​വ​രി 31 വ​രെ സ​മ​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​നി​ർ​ദേ​ശ​ങ്ങ​ൾ സ​പ്ലൈ​കോ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. കേ​ന്ദ്രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഔ​ട്ട്-​ടേ​ൺ അ​നു​പാ​തം ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​ണം.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ല്ലിം​ഗ് പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​കും​വ​രെ കാ​ത്തി​രി​ക്കു​ന്ന​തു നെ​ല്ലു​സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ൻ ത​ട​സ​മാ​കു​മെ​ന്നു വി​ല​യി​രു​ത്തി​യാ​ണു വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി അ​നു​മ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഖാ​രി​ഫ് സീ​സ​ണി​ലെ മി​ല്ലിം​ഗ് കാ​ല​യ​ള​വ് ജൂ​ലൈ 31 ന് ​അ​വ​സാ​നി​ച്ചെ​ങ്കി​ലും, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ​മ​യ​പ​രി​ധി​ക്ക​കം മി​ല്ലിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

പ്ര​ത്യേ​കാ​നു​മ​തി ഉ​ത്ത​ര​വി​ൽ ഉ​ൾ​പ്പെ​ട്ട മി​ല്ലു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഓ​രോ മി​ല്ലി​ലും ല​ഭ്യ​മാ​യ നെ​ല്ലി​ന്‍റെ സ്റ്റോ​ക്ക്, അ​ത​ത് വി​ള സീ​സ​ണു​ക​ളി​ൽ മി​ല്ലിം​ഗ് ചെ​യ്യാ​ൻ ശേ​ഷി​ക്കു​ന്ന അ​ള​വ്, അ​നു​ബ​ന്ധ മി​ല്ലിം​ഗ്, ബാ​ധ്യ​ത​ക​ളു​ടെ അ​വ​സ്ഥ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​യോ​ജി​ത പ്ര​സ്താ​വ​ന സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment