ഡ​ൽ​ഹി എ​സ്‌​സി​ഒ ഫോ​റ​ത്തി​ലേ​ക്ക് പാ​ക്‌മന്ത്രി​ക്കു ക്ഷ​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (എ​സ്‌​സി​ഒ) സി​വി​ക് ഡ​യ​ലോ​ഗ് (നാ​ഗ​രി​ക സം​ഭാ​ഷ​ണ) ഫോ​റ​ത്തി​ലേ​ക്ക് മു​തി​ർ​ന്ന പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി​യെ ക്ഷ​ണി​ച്ച് ഇ​ന്ത്യ. ഡ​ൽ​ഹി​യി​ലെ പു​രാ​ന ക്വി​ല​യി​ൽ ന​വം​ബ​ർ 20 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പാ​ക് സാം​സ്കാ​രി​ക മ​ന്ത്രി ഔ​റം​ഗ​സേ​ബ് ഖാ​ൻ ഖി​ച്ചി​യെ​യാ​ണു ക്ഷ​ണി​ച്ചി​ട്ടു​ള്ള​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഫോ​റ​ത്തി​ലേ​ക്ക് എ​സ്‌​സി​ഒ അം​ഗ​ങ്ങ​ളാ​യ റ​ഷ്യ, ചൈ​ന, ബെ​ലാ​റൂ​സ്, ഇ​റാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സാം​സ്കാ​രി​ക മ​ന്ത്രി​മാ​രെ​യും 15 ഡ​യ​ലോ​ഗ് പാ​ർ​ട്ണേ​ഴ്സ് രാ​ജ്യ​ങ്ങ​ളി​ലെ​യും നി​രീ​ക്ഷ​ണ രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഫോ​റ​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​സം​ഘ​ത്തെ ആ​രു ന​യി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​ന്ത്രി ഖി​ച്ചി പ​ങ്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ, 2023ൽ ​ഗോ​വ​യി​ൽ ന​ട​ന്ന എ​സ്‌​സി​ഒ യോ​ഗ​ത്തി​നെ​ത്തി​യ ബി​ലാ​വ​ൽ ഭൂ​ട്ടോ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഒ​രു പാ​ക് മ​ന്ത്രി​യു​ടെ ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​യി​രി​ക്കും ഇ​ത്.

2025ലെ ​പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വും തു​ട​ർ​ന്നു​ള്ള ‘’ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും’’ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കി​യി​രു​ന്നെ​ങ്കി​ലും ന​യ​ത​ന്ത്ര ധാ​ര​ണ​ക​ൾ അ​നു​സ​രി​ച്ച് എ​സ്‌​സി​ഒ യോ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

മു​ന്പ് ത​ജി​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന എ​സ്‌​സി​ഒ കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ഡ്സ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് യോ​ഗ​ത്തി​ലാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഡ​ൽ​ഹി​യി​ലെ ഫോ​റം പ്ര​ഖ്യാ​പി​ച്ച​തും എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തും.
സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment