വലിയ ബലൂൺ ബൊക്കെ പിടിച്ച വധുവിനെ കാറ്റ് വായുവിൽ പറത്തി; ഫോട്ടോ ഷൂട്ടിനിടയിൽ നാടകീയ രംഗങ്ങൾ!

ഇ​സ്താം​ബൂ​ളി​ൽ വെ​ഡ്ഡി​ങ് ഫോ​ട്ടോ ഷൂ​ട്ടി​നി​ട​യി​ൽ വ​ധു​വി​ന് അ​പ്ര​തീ​ക്ഷി​ത അ​നു​ഭ​വം. ക​ന​ത്ത കാ​റ്റി​ൽ വ​ധു പി​ടി​ച്ചി​രു​ന്ന വ​ലി​യ ബ​ലൂ​ൺ ബൊ​ക്കെ അ​വ​ളെ​യും കൊ​ണ്ട് പ​റ​ന്നു​യ​രാ​ൻ നോ​ക്കി​യ​താ​ണ് ആ​ശ​ങ്ക പ​ര​ത്തി​യ​ത്.

പ്ര​ശ​സ്ത​മാ​യ ബോ​സ്ഫ​റ​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​മ്പോ​ഴാ​ണ് ഈ ​നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഭം​ഗി കൂ​ട്ടു​ന്ന​തി​നാ​യി ബീ​ജ് നി​റ​ത്തി​ലു​ള്ള വ​ലി​യ കു​റ​ച്ചു ബ​ലൂ​ണു​ക​ൾ അ​വ​ർ ക​യ്യി​ൽ ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ച്ച​തോ​ടെ ഈ ​ബ​ലൂ​ണു​ക​ൾ വ​ധു​വി​നെ വ​ലി​ച്ചി​ഴ​ക്കാ​ൻ തു​ട​ങ്ങി.

പെ​ട്ടെ​ന്ന​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ ബ​ലൂ​ണു​ക​ൾ വ​ധു​വി​നെ ക​ട​ൽ​ഭി​ത്തി​ക്ക് സ​മീ​പ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു. നി​ല​ത്തു​നി​ന്ന് കാ​ൽ വാ​യു​വി​ൽ ഉ​യ​ർ​ന്നു​പോ​കു​ന്ന അ​വ​സ്ഥ വ​രെ എ​ത്തി​യി​രു​ന്നു. വ​ധു ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു വീ​ഴു​ന്ന​ത് ത​ട​യാ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ പെ​ട്ടെ​ന്ന് ത​ന്നെ ഓ​ടി​യെ​ത്തി അ​വ​ളെ പി​ടി​ച്ചു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ല്ല. ചെ​റി​യൊ​രു പ​രി​ഭ്രാ​ന്തി​ക്ക് ശേ​ഷം വ​ധു ഫോ​ട്ടോ ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. കൗ​തു​ക​ക​ര​മാ​യ രീ​തി​യി​ൽ തു​ട​ങ്ങി​യ വെ​ഡ്ഡി​ങ് ഫോ​ട്ടോ ഷൂ​ട്ട് ഒ​ടു​വി​ൽ വ​ധു​വി​ന് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭ​വം കൂ​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

 

 

Related posts

Leave a Comment