വി​മാ​ന​ത്തി​ൽ നാ​യ മൂ​ത്ര​മൊ​ഴി​ച്ചു; ബോ​ർ​ഡിം​ഗി​ന് മു​ൻ​പ് യാ​ത്ര​ക്കാ​രോ​ട് ര​ണ്ട് വ​ഴി നി​ർ​ദ്ദേ​ശി​ച്ച് പൈ​ല​റ്റ്; വോ​ട്ടി​നി​ട്ട് തീ​രു​മാ​നം! വീ​ഡി​യോ കാ​ണാം

വി​മാ​ന​ത്തി​നു​ള്ളി​ൽ നാ​യ മൂ​ത്ര​മൊ​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ൽ വേ​റി​ട്ട ഉ​പാ​ധി​യു​മാ​യി പൈ​ല​റ്റ്. ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​നം വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി യാ​ത്ര വൈ​കി​പ്പി​ക്ക​ണോ അ​തോ ദു​ർ​ഗ​ന്ധം സ​ഹി​ച്ചു​കൊ​ണ്ട് കൃ​ത്യ​സ​മ​യ​ത്ത് പ​റ​ന്നു​യ​ര​ണോ എ​ന്ന് യാ​ത്ര​ക്കാ​രോ​ട് വോ​ട്ട് ചെ​യ്ത് തീ​രു​മാ​നി​ക്കാ​ൻ പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ലെ ലാ​ഗ്വാ​ർ​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യ ജെ​ന്നി​ഫ​ർ കോ​ഫി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ്വ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. മു​ൻ​പ​ത്തെ സ​ർ​വീ​സി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ൽ നാ​യ മൂ​ത്ര​മൊ​ഴി​ച്ച​ത്.

തു​ട​ർ​ന്ന് പൈ​ല​റ്റ് ഗേ​റ്റി​ലെ​ത്തി യാ​ത്ര​ക്കാ​രോ​ട് കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​നം ശു​ചീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ പു​റ​പ്പെ​ടാ​ൻ വൈ​കു​മെ​ന്നും, അ​ത​ല്ലെ​ങ്കി​ൽ ദു​ർ​ഗ​ന്ധം സ​ഹി​ച്ച് സ​മ​യ​ത്തി​ന് യാ​ത്ര തി​രി​ക്കാ​മെ​ന്നും പൈ​ല​റ്റ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രോ​ട് കൈ​ക​ൾ ഉ​യ​ർ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വോ​ട്ടെ​ടു​പ്പി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

പ​ത്ത് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം (10 Million) ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ട​ത്. എ​ന്നാ​ൽ വോ​ട്ടെ​ടു​പ്പി​ൽ ഏ​ത് ഓ​പ്ഷ​നാ​ണ് കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ച്ച​തെ​ന്നോ വി​മാ​നം വൈ​കി​യോ എ​ന്ന​തി​നെ​ക്കു​റി​ച്ചോ വ്യ​ക്ത​ത​യി​ല്ല.

സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നെ ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​ർ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച സ​ർ​വീ​സ് നാ​യ്ക്ക​ളെ മാ​ത്ര​മേ വി​മാ​ന​ത്തി​ൽ ക​യ​റ്റാ​വൂ എ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, മ​റ്റു ചി​ല​ർ മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

 

Related posts

Leave a Comment