വി​വാ​ഹ​ത്തി​ൽ നി​ന്നും വ​ര​ൻ പി​ന്മാ​റി; വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി യു​വ​തി​യു​ടെ പ്ര​തി​ഷേ​ധം, വീഡിയോ സമൂഹ മാധ്യമങ്ങളിൽ

വി​വാ​ഹം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാ​മ്പി ജി​ല്ല​യി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഫി​യാ​ൻ​സി വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് 23 കാ​രി​യാ​യ യു​വ​തി​യാ​ണ് വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൊ​ലീ​സ് എ​ത്തി​യാ​ണ് യു​വ​തി​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്.

അ​നു​പ​മ എ​ന്ന യു​വ​തി​യാ​ണ് വി​വാ​ഹം മു​ട​ങ്ങി​യ മ​നോ​വി​ഷ​മ​ത്തി​ൽ ക​ടും​കൈ ചെ​യ്യാ​ൻ മു​തി​ർ​ന്ന​ത്. സ​രാ​യ് അ​ക്കി​ൽ ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന അ​വ​ധേ​ഷ് കു​മാ​ർ എ​ന്ന യു​വാ​വു​മാ​യി​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് തൊ​ട്ടു​മു​മ്പ് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ഫോ​ൺ കോ​ൾ റി​ക്കാ​ർ​ഡിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും, തു​ട​ർ​ന്ന് യു​വാ​വ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​വാ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞ് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​നു​പ​മ വീ​ട്ടി​ൽ നി​ന്നും ഏ​ക​ദേ​ശം നാ​ല് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള മ​ഖാ​യ്പൂ​ർ ഗ്രാ​മ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​വി​ടെ​യു​ള്ള ഒ​രു വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ലേ​ക്ക് ഇ​വ​ർ അ​തി​വേ​ഗം ക​യ​റു​ക​യാ​യി​രു​ന്നു.

ടാ​ങ്കി​ന് മു​ക​ളി​ൽ നി​ന്ന് താ​ഴെ​യി​റ​ങ്ങാ​ൻ നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി ത​യ്യാ​റാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സും മ​ണി​ക്കൂ​റു​ക​ളോ​ളം അ​നു​ന​യ​ശ്ര​മം ന​ട​ത്തി. ഒ​ടു​വി​ൽ ഏ​റെ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത ശേ​ഷം യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment