വെ​റും 10,000 രൂ​പ​യി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റാം! സാ​ഹ​സി​ക യാ​ത്ര​യു​മാ​യി യു​വ​തി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം

കേ​വ​ലം 10,000 രൂ​പ ബ​ജ​റ്റി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി​ക്കാ​ണു​ക എ​ന്ന വ്യ​ത്യ​സ്ത​മാ​യൊ​രു ച​ല​ഞ്ചു​മാ​യി ഒ​രു യു​വ​തി രം​ഗ​ത്ത്. ത​ന്‍റെ യാ​ത്ര​യു​ടെ ഓ​രോ ഘ​ട്ട​ങ്ങ​ളും ‘flyyingxfishh’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ചാ​ണ് യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ 6 സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചെ​ന്നും അ​തി​നാ​യി വെ​റും 2,000 രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വാ​യ​തെ​ന്നും യു​വ​തി അ​വ​കാ​ശ​പ്പെ​ടു​ന്നു.

“ഒ​രു സാ​ധാ​ര​ണ യാ​ത്രി​ക​ൻ ഒ​രു സ്ഥ​ലം മാ​ത്രം കാ​ണാ​ൻ മാ​റ്റി​വെ​ക്കു​ന്ന 10,000 രൂ​പ കൊ​ണ്ടാ​ണ് ഞാ​ൻ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. കേ​ൾ​ക്കു​മ്പോ​ൾ ഇ​തൊ​രു ത​മാ​ശ​യാ​യി തോ​ന്നാം. എ​ന്നാ​ൽ ഇ​തൊ​രു ത​മാ​ശ​യ​ല്ല, ഞാ​ൻ എ​നി​ക്ക് ത​ന്നെ ന​ൽ​കി​യ ഒ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. കൈ​യ്യി​ലെ പ​ണം തീ​രു​ന്ന​തോ​ടെ ഈ ​ച​ല​ഞ്ച് അ​വ​സാ​നി​ക്കും.”

സൗ​ജ​ന്യ ഭ​ക്ഷ​ണ​ത്തി​നാ​യി ആ​ളു​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​തും, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും, ട്രെ​യി​ൻ വൈ​കു​ന്ന​തും അ​ട​ക്ക​മു​ള്ള യാ​ത്രാ​നു​ഭ​വ​ങ്ങ​ളാ​ണ് യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്.

യു​വ​തി​യു​ടെ ഈ ​സാ​ഹ​സി​ക ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ, കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും ഓ​ർ​മ്മി​പ്പി​ച്ചു. ത​നി​യെ യാ​ത്ര ചെ​യ്യു​മ്പോ​ൾ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്നും, ഇ​ത്ര​യും ചെ​റി​യ തു​ക കൊ​ണ്ട് യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

 

 

Related posts

Leave a Comment