മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ടോയ്ലറ്റ് സീറ്റ് സ്വന്തം കൈകൾ കൊണ്ട് വൃത്തിയാക്കുന്ന എംപിയുടെ വീഡിയോ വൈറലായതോടെയാണ് സംഭവം ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് എംപി ഈ അപൂർവ്വ പ്രവർത്തി ചെയ്തതെന്ന അവകാശവാദങ്ങളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ശുചീകരണ തൊഴിലാളികൾക്ക് വിട്ടുനൽകാതെ എംപി നേരിട്ട് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വീഡിയോ റീലിന് വേണ്ടിയാണോ അതോ ശുചിത്വ സന്ദേശം നൽകാനാണോ ചിത്രീകരിച്ചത് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
അതേസമയം, ജനാർദ്ദൻ മിശ്ര ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. മുൻപും ശുചിത്വ പ്രചാരണങ്ങളുടെ ഭാഗമായി അദ്ദേഹം സ്വന്തം കൈകൾ കൊണ്ട് ടോയ്ലറ്റുകൾ വൃത്തിയാക്കിയത് വാർത്തയായിരുന്നു.
