റോ​ഹ്താ​ങ് പാ​സി​ൽ മാ​ഗി വി​റ്റ് ദി​വ​സ​വും 15,000 രൂ​പ​യു​ടെ ബി​സി​ന​സ്; ഹി​മാ​ച​ലി​ലെ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വ​രു​മാ​നം കേ​ട്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

ത​ണു​ത്തു​റ​ഞ്ഞ മ​ല​നി​ര​ക​ളി​ൽ ഒ​രു പ്ലേ​റ്റ് ചൂ​ടു​ള്ള മാ​ഗി​യും ഒ​രു ക​പ്പ് ചാ​യ​യും വി​റ്റ് ദി​വ​സ​വും 14,000 മു​ത​ൽ 15,000 രൂ​പ വ​രെ വി​റ്റു​വ​ര​വ് നേ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വി​വ​ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ പ്ര​ശ​സ്ത​മാ​യ റോ​ഹ്താ​ങ് പാ​സി​ലെ ഒ​രു ത​ട്ടു​ക​ട​ക്കാ​ര​നാ​ണ് ടൂ​റി​സ്റ്റു​ക​ൾ കു​റ​വു​ള്ള ‘ഓ​ഫ് സീ​സ​ണി​ൽ’ പോ​ലും ഈ ​നേ​ട്ടം കൊ​യ്യു​ന്ന​ത്.

ഹ​ർ​ഷ് ചൗ​ഹാ​ൻ എ​ന്ന ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സീ​സ​ണ​ല്ലാ​ത്ത സ​മ​യ​ത്തെ വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ക​ച്ച​വ​ട​ക്കാ​ര​ൻ ത​ന്‍റെ പ്ര​തി​ദി​ന വി​ൽ​പ്പ​ന ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

100 രൂ​പ നി​ര​ക്കി​ൽ ദി​വ​സ​വും 60-70 പ്ലേ​റ്റ് മാ​ഗി ഇ​വി​ടെ വി​റ്റ​ഴി​യു​ന്നു (വ​രു​മാ​നം: ₹6,000 – ₹7,000). കൂ​ടാ​തെ 40 രൂ​പ നി​ര​ക്കി​ൽ 200 ക​പ്പ് ചാ​യ​യും (വ​രു​മാ​നം: ₹8,000) മു​ട്ട വി​ഭ​വ​ങ്ങ​ളും ദി​വ​സേ​ന വി​ൽ​ക്കു​ന്നു​ണ്ട്. “ഒ​രു ബി​സി​ന​സ്സും ചെ​റു​ത​ല്ല” എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ഹ​ർ​ഷ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ 15,000 രൂ​പ എ​ന്ന​ത് വി​റ്റു​വ​ര​വ് മാ​ത്ര​മാ​ണെ​ന്നും, ഹി​മാ​ച​ൽ പോ​ലു​ള്ള ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യു​ള്ള ഉ​യ​ർ​ന്ന മ​ല​നി​ര​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​യും ലാ​ഭ​ത്തി​ൽ നി​ന്ന് കു​റ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ണു​പ്പു​ള്ള മ​ല​നി​ര​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ചൂ​ടു​ള്ള മാ​ഗി​യും ചാ​യ​യും വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. ടൂ​റി​സ്റ്റ് തി​ര​ക്ക് കു​റ​വു​ള്ള സ​മ​യ​ത്തെ ബി​സി​ന​സ്സ് ഇ​താ​ണെ​ങ്കി​ൽ, തി​ര​ക്കു​ള്ള സീ​സ​ണി​ൽ ഇ​വി​ടു​ത്തെ വ​രു​മാ​നം എ​ത്ര​യാ​യി​രി​ക്കും എ​ന്ന അ​ത്ഭു​ത​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

 

 

Related posts

Leave a Comment