ഡി​സം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള വാ​ട്ട​ർ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും, സ​മ​ഗ്ര ജ​ല​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി മോ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ൽ വ​രു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ജ​ല​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്നും 2027ന്‍റെ തു​ട​ക്ക​ത്തി​ൽ ന​യം വ​രു​മെ​ന്നും ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും കൂ​ടു​ത​ൽ ജ​ന​കീ​യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നാ​ണ് സ​മ​ഗ്ര​മാ​യ ജ​ല​ന​യ​വും വി​വി​ധ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​മ​ഗ്ര​മാ​യ ജ​ല​ന​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള വാ​ട്ട​ർ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും. അ​ന്താ​രാ​ഷ്‌​ട്ര ദു​ര​ന്ത​നി​വാ​ര​ണ വി​ദ​ഗ്ധ​ൻ മു​ര​ളി തു​മ്മാ​രു​കു​ടി അ​ട​ക്ക​മു​ള്ള വി​ദ​ഗ്ധ​ർ പ​ങ്കാ​ളി​ക​ളാ​കും.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ അ​രു​വി​ക്ക​ര​യി​ൽ​നി​ന്നു പ​മ്പ് ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ പ​കു​തി​യോ​ളം വി​ത​ര​ണ​ത്തി​ലെ​ത്തും മു​ൻ​പ് ന​ഷ്ട​പ്പെ​ടു​ന്ന​തു ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പൈ​ല​റ്റ് പ്രോ​ജ​ക്ട് ആ​രം​ഭി​ക്കും. വി​ജ​യി​ക്കു​ന്ന മു​റ​യ്ക്ക് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കും.

തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ഡീ​സാ​ലി​നേ​ഷ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ​യും രൂ​ക്ഷ​മാ​യ പോ​ള ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ പോ​ള സം​സ്ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന വി​ദേ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ പ​ഠി​ച്ച് നി​ർ​ദേ​ശി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടി​വെ​ള്ള-​ഇ​റി​ഗേ​ഷ​ൻ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​നു​വ​രി മു​ത​ൽ 140 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും എം​എ​ൽ​എ​മാ​ർ ചെ​യ​ർ​മാ​ന്മാ​രാ​യി സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി, എ​ൽ​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സ​മി​തി പ്ര​തി​മാ​സം യോ​ഗം ചേ​രും. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​വും ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ മ​ന്ത്രി​ത​ല അ​വ​ലോ​ക​ന​വും ന​ട​ക്കും.

വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പി​ടാ​നാ​യി വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ൾ ഇ​നി​മു​ത​ൽ പി​ഡ​ബ്ല്യു​ഡി​യും ഗ്രാ​മീ​ണ / പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളാ​ണെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും നേ​രി​ട്ട് പു​ന​രു​ദ്ധ​രി​ക്കും. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള തു​ക വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ത​തു വ​കു​പ്പു​ക​ൾ​ക്കു കൈ​മാ​റും. ഇ​തു​സം​ബ​ന്ധി​ച്ചു വ​കു​പ്പ് മ​ന്ത്രി​മാ​ർ ത​മ്മി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും.

ഇ​റി​ഗേ​ഷ​ന്‍റെ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ​യും കീ​ഴി​ലു​ള്ള 22 ഡാ​മു​ക​ളി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​ല​യി​രു​ത്ത​ൽ ഡി​സം​ബ​ർ 31-ന​കം പൂ​ർ​ത്തി​യാ​ക്കും. ഡാം ​സൈ​റ്റു​ക​ളും ക​നാ​ലു​ക​ളും വാ​ട്ട​ർ ടാ​ങ്ക് പ​രി​സ​ര​ങ്ങ​ളും ന​വീ​ക​രി​ച്ച് ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം വി​ക​സി​പ്പി​ക്കും. പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ല​മ്പു​ഴ ഉ​ദ്യാ​നം അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ച്ച് തു​റ​ന്നു​കൊ​ടു​ക്കും. വ​കു​പ്പി​ന്‍റെ ഭൂ​മി​ക​ൾ അ​ന്യാ​ധീ​ന​പ്പെ​ട്ടു പോ​കാ​തി​രി​ക്കാ​ൻ ആ​റു മാ​സ​ത്തി​ന​കം അ​സ​റ്റ് മാ​പ്പിം​ഗ് ന​ട​ത്തും. കൈ​യേ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഡാം, ​ക​നാ​ൽ ന​വീ​ക​ര​ണം ഒ​രു പ്രൊ​ജ​ക്റ്റ് ആ​യി​ട്ട് എ​ടു​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്ദേ​ശി​ക്കു​ക​യാ​ണ്. ക​നാ​ലു​ക​ൾ ന​വീ​ക​രി​ക്കാ​നും ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​നും ക​നാ​ൽ പ്ര​ദേ​ശ​ങ്ങ​ളെ ഇ​റി​ഗേ​ഷ​ൻ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി ഡെ​വ​ല​പ് ചെ​യ്യാ​നു​ള്ള ക​ർ​മ​പ​രി​പാ​ടി കൂ​ടി ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടേ​താ​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ, ഇ​റി​ഗേ​ഷ​ൻ വ​ക സ്ഥ​ല​ങ്ങ​ൾ, ഡാം ​സൈ​റ്റു​ക​ൾ, ക​നാ​ൽ ഏ​രി​യ​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളെ​ല്ലാം ന​വീ​ക​രി​ച്ചു​കൊ​ണ്ട് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ നി​ല​യി​ലേ​ക്കും ആ ​ഭൂ​മി മു​ഴു​വ​ൻ തൃ​പ്തി​ക​ര​മാ​യി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലേ​ക്കും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ സ​ജ്ജ​മാ​ക്കും. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കാ​നു​ള്ള 8000 കോ​ടി​യോ​ളം രൂ​പ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. ന​ബാ​ർ​ഡി​ൽ​നി​ന്നു​ള്ള 7000 കോ​ടി രൂ​പ​യു​ടെ വാ​യ്പ ഉ​പ​യോ​ഗി​ച്ച് ക​രാ​റു​കാ​രു​ടെ കു​ടി​ശി​ക വ​ലി​യ അ​ള​വി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​സി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​രി​ക്കും. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കും. ഏ​ഷ്യ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 4000 കോ​ടി രൂ​പ​യു​ടെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ചെ​ല്ലാ​നം, പൊ​ഴി​യൂ​ർ പ​ദ്ധ​തി​ക​ൾ​ക്കു പു​റ​മേ 10 പ്ര​ധാ​ന ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ച് പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സാ​ധ്യ​മാ​കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച്, ക​ഴി​യു​ന്ന​ത്ര സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും അ​ധീ​ന​ത​യി​ലു​ള്ള ഗ​സ്റ്റ് ഹൗ​സു​ക​ളും ഇ​ൻ​സ്പെ​ക‌്ഷ​ൻ ബം​ഗ്ലാ​വു​ക​ളും ന​വീ​ക​രി​ക്കും. ഇ​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ന്യാ​യ​മാ​യ വാ​ട​ക​യ്ക്ക് താ​മ​സി​ക്കാ​ൻ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ: സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വി​ശ​ദ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ 2024ലെ ​സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​ത്യ​വാ​ങ് മൂ​ലം ന​ൽ​കു​മെ​ന്നു മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മോ​ഹ​ൻ വി. ​ക​ട്ടാ​ർ​ക്കി​യെ പ്ര​ധാ​ന അ​ഭി​ഭാ​ഷ​ക​നാ​യി നി​യ​മി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ടു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ ഇ​ട​പെ​ട​ൽ തേ​ടും. അ​ന്ത​ർ​സം​സ്ഥാ​ന വി​ഷ​യ​മാ​യ​തു​കൊ​ണ്ടു മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ട​മ​യു​ണ്ട്. ഈ ​ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ച​ർ​ച്ച​യു​ണ്ടാ​കും. ആ​ദ്യ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലും പി​ന്നീ​ട് മ​ന്ത്രി​ത​ല ച​ർ​ച്ച​യു​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ ഡാം ​എ​ന്ന ആ​വ​ശ്യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ തേ​ടാ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം, ബേ​ബി ഡാം ​വി​ഷ​യ​ത്തി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ൾ കേ​ര​ളം പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment