പക്ഷാഘാതവും ബെൽസ് പാൾസിയും വേർതിരിച്ചറിയാനാകുമോ?

മു​ഖ​ത്തി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​മ്പോ​ൾ…

മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ളി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ദൗ​ര്‍​ബ​ല്യ​മാ​ണ് ബെ​ല്‍​സ് പാ​ള്‍​സി. സാ​ധാ​ര​ണ​യാ​യി ഇ​ത് ഒ​രു താ​ല്‍​ക്കാ​ലി​ക അ​വ​സ്ഥ​യാ​ണ്. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ സ്ഥി​തി മെ​ച്ച​പ്പെ​ടും. കാ​ഴ്ച​യി​ല്‍ മു​ഖ​ത്തി​ന്‍റെ പ​കു​തി താ​ഴേ​ക്കു തൂ​ങ്ങി​യി​രി​ക്കു​ന്ന​പോ​ലെ തോ​ന്നും. ചി​രി​ക്കു​മ്പോ​ള്‍ ഒ​രു വ​ശ​ത്തേ​ക്കു മാ​ത്ര​മേ ച​ല​നം സാ​ധ്യ​മാ​വു​ക​യു​ള്ളൂ. അ​തു​പോ​ലെ ത​ന്നെ രോ​ഗം ബാ​ധി​ച്ച വ​ശ​ത്തെ ക​ണ്ണ​ട​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു നേ​രി​ടും.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍

· മ​ണി​ക്കൂ​റു​ക​ളും ദി​വ​സ​ങ്ങ​ളും ക​ഴി​യു​ന്തോ​റും മു​ഖ​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് നേ​രി​യ ദൗ​ര്‍​ബ​ല്യം മു​ത​ല്‍ പൂ​ര്‍​ണ​മാ​യും ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തു​ന്നു.
· മു​ഖം കോ​ടു​ക, ചി​രി​ക്കാ​നും ക​ണ്ണ​ട​യ്ക്കാ​നും ബു​ദ്ധി​മു​ട്ട്.
· വാ​യി​ല്‍ നി​ന്ന് ഉ​മി​നീ​ര്‍ ഒ​ലി​ക്കു​ക.
· താ​ടി ഭാ​ഗ​ത്തും ചെ​വി​യു​ടെ അ​ക​ത്തും പി​ന്നി​ലും വേ​ദ​ന.
· സാ​ധാ​ര​ണ ശ​ബ്ദ​ങ്ങ​ളും വ​ള​രെ ഉ​ച്ച​ത്തി​ലും അ​സ​ഹ​നീ​യ​മാ​യും അ​നു​ഭ​വ​പ്പെ​ടു​ക (Hyperacusis).
· ത​ല​വേ​ദ​ന
· രു​ചി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക.
· ക​ണ്ണു​നീ​ര്‍, ഉ​മി​നീ​ര്‍ എ​ന്നി​വ​യു​ടെ അ​ള​വി​ല്‍ വ്യ​ത്യാ​സം.
· വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്രം മു​ഖ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കാം.

ശ്ര​ദ്ധി​ക്കു​ക:

പെ​ട്ടെ​ന്ന് മു​ഖം കോ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പ​ക്ഷാ​ഘാ​ത ല​ക്ഷ​ണ​മാ​കാം. ല​ക്ഷ​ണ​ങ്ങ​ള്‍ ത​മ്മി​ല്‍ സാ​മ്യ​മു​ള്ള​തി​നാ​ല്‍ ഇ​ത്ത​രം അ​വ​സ്ഥ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പോ​യി രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ട​താ​ണ്.

രോ​ഗ​കാ​ര​ണ​ങ്ങ​ള്‍

കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല, എ​ന്നാ​ല്‍ പ​ല​പ്പോ​ഴും വൈ​റ​ല്‍ അ​ണു​ബാ​ധ​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ക​രു​ത​പ്പെ​ടു​ന്ന​ത് (HSV – ശ​രീ​ര​ത്തി​ലെ ഏ​തെ​ങ്കി​ലും അ​വ​യ​വ​ത്തെ ബാ​ധി​ച്ച അ​ണു​ബാ​ധ, Herpes zoster, EBV, CMV തു​ട​ങ്ങി
യ​വ).

ചാ​ൾ​സ് ബെ​ൽ

ബെ​ല്‍​സ് പാ​ള്‍​സി അ​ക്യൂ​ട്ട് പെ​രി​ഫ​റ​ൽ ഫേ​ഷ്യ​ൽ പാ​ൾ​സി ഓ​ഫ് അ​ൺ​നോ​ൺ കോ​സ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു, കൂ​ടാ​തെ ഇ​ഡി​യോ​പ​തി​ക് ഫേ​ഷ്യ​ൽ പ​രാ​ലി​സി​സ് (‘Idiopathic Facial Paralysis’) എ​ന്നും വി​ളി​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി 15 – 60 വ​യ​സ് പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന​ത്. 1774 – 1842 കാ​ല​ഘ​ട്ട​ത്തി​ലെ സ്‌​കോ​ട്ടി​ഷ് സ​ര്‍​ജ​നും ന്യൂ​റോ​ള​ജി​സ്റ്റും അ​നാ​ട്ട​മി​സ്റ്റും ആ​യി​രു​ന്ന സ​ർ ചാ​ൾ​സ് ബെ​ല്ലി​ന്‍റെ പേ​രി​ലാ​ണ് ബെ​ല്‍​സ് പാ​ള്‍​സി നാ​മ​ക​ര​ണ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഫേ​ഷ്യ​ൽ പ​രാ​ലി​സി​സ്

ഇ​ത് മു​ഖ​ത്തി​ലെ നാ​ഡി​വീ​ക്കം മൂ​ലം ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് (paralysis). മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന നാ​ടി​യു​ടെ വീ​ക്ക​മാ​ണ് (Inflammation of Cranial Nerve VII – Facial nerve) കാ​ര​ണം. സാ​ധാ​ര​ണ​യാ​യി വൈ​റ​സ് അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന പാ​ര്‍​ശ്വ​ഫ​ല​മാ​യാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

ആ​റു മാ​സ​ത്തി​നു​ള്ളി​ൽ

മു​ഖ​ത്തി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ മൂ​ല​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ കു​റ​ച്ച് ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഭേ​ദ​മാ​വു​ക​യും ഏ​ക​ദേ​ശം 6 മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​വു​ക​യും ചെ​യ്യും. അ​പൂ​ര്‍​വ​മാ​യി മാ​ത്രം ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ ജീ​വി​ത​കാ​ല​ത്തോ​ളം തു​ട​രു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹെ​ർ​പ​സ് സിം​പ്ല​ക്സ്( Herpes Simplex) എ​ന്ന വൈ​റ​ല്‍ അ​ണു​ബാ​ധ​യു​മാ​യി ഇ​തി​നു ബ​ന്ധ​മു​ണ്ടെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

സാ​ധ്യ​ത കൂ​ടു​ത​ല്‍ ആ​ര്‍​ക്കൊ​ക്കെ?

· ഗ​ര്‍​ഭി​ണി​ക​ളി​ല്‍ (3rd trimester), പ്ര​സ​വം
ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം
· അ​തി​രൂ​ക്ഷ​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ (Flu, cold).
· പ്ര​മേ​ഹം (Diabetes)
· ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം (Hypertension)
· അ​മി​ത​വ​ണ്ണം (Obesity)

വി​വ​ര​ങ്ങ​ൾ – ശ്രീ​ദേ​വി, എ​ച്ച്ഒ​ഡി
ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗം
എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Related posts

Leave a Comment