കാ​ട്ടി​ലെ രാ​ജാ​വി​ന് ഈ ​ഗ​തി​യോ? സിം​ഹ​ത്തെ വ​ള​ഞ്ഞി​ട്ട് പി​ന്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ; വീഡിയോ കാണാം

ഗു​ജ​റാ​ത്തി​ലെ ഗി​ർ ഈ​സ്റ്റ് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള പാ​ർ​ക്കി​ൽ സിം​ഹ​ത്തെ പി​ന്തു​ട​രു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ബൈ​ക്കു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. ബൈ​ക്കു​ക​ളി​ലും ബൊ​ലേ​റോ വാ​ഹ​ന​ത്തി​ലു​മാ​യി ഒ​രു സിം​ഹ​ത്തെ പി​ന്തു​ട​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

സ​ഫാ​രി പാ​ർ​ക്കി​നു​ള്ളി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​കു​ന്ന​ത്.

സിം​ഹ​ത്തെ ഇ​ത്ര​യ​ടു​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​രു​ന്ന​ത് മൃ​ഗ​ത്തി​ന് ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​ക്കാ​നും പ്ര​കോ​പ​ന​പ​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്നാ​ണ് വ​ന്യ​ജീ​വി സ്നേ​ഹി​ക​ളു​ടെ ആ​ശ​ങ്ക. ഇ​ത് സ​ഫാ​രി പാ​ർ​ക്കി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കാം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (PCCF) ജ​യ്പാ​ൽ​സി​ങ് റാ​ത്തോ​ഡ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വീ​ഡി​യോ പ​ഴ​യ​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ലെ ഗാ​ർ​ഡു​മാ​രെ​യും ട്രാ​ക്ക​ർ​മാ​രെ​യും കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​റി​യി​ച്ചു.

Related posts

Leave a Comment