പെ​റു സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഹെ​ലി​കോ​പ്റ്റ​ർ കോ​ക്പിറ്റി​ൽ യാ​ത്ര ചെ​യ്ത് മാ​ർ​പാ​പ്പ

ലി​മ: പെ​റു​വി​യ​ൻ വ്യോ​മ​സേ​ന​യു​ടെ എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ശ​നി​യാ​ഴ്ച ചി​ക്ലാ​യോ​യി​ൽ​നി​ന്നു കാ​ജ​മാ​ർ​ക്ക മേ​ഖ​ല​യി​ലെ വി​ദൂ​ര​ഗ്രാ​മ​മാ​യ സാ​ന്താ ക്രൂ​സ് ഡി ​സു​ച്ച​ബാം​ബ​യി​ലേ​ക്കാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​ആ​കാ​ശ​യാ​ത്ര.

സാ​ധാ​ര​ണ യാ​ത്ര​ക്കാ​രു​ടെ സീ​റ്റി​നു പ​ക​രം കോ​ക്പി​റ്റി​ൽ ഇ​രി​ക്കാ​ൻ മാ​ർ​പാ​പ്പ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റു​മാ​രാ​യ ജി​നോ ബ​ർ​ഗോ​സ്, ഹാ​വി​യ​ർ റോ​ജാ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​ക​ദേ​ശം 45 മി​നി​റ്റോ​ളം അ​ദ്ദേ​ഹം കോ​ക്പി​റ്റി​ൽ ചെ​ല​വ​ഴി​ച്ചു.

ഹെ​ഡ്‌​സെ​റ്റ് ധ​രി​ച്ച്, പൈ​ല​റ്റു​മാ​രോ​ടു കു​ശ​ലം പ​റ​ഞ്ഞും താ​ഴെ ത​ടി​ച്ചു​കൂ​ടി​യ ഗ്രാ​മീ​ണ​ർ​ക്കു​നേ​രേ കൈ​വീ​ശി​യും യാ​ത്ര ആ​സ്വ​ദി​ക്കു​ന്ന മാ​ർ​പാ​പ്പ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ‘പാ​പ്പാ​കോ​പ്റ്റ​ർ’ എ​ന്ന​പേ​രി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് മാ​ർ​പാ​പ്പ​യോ​ടൊ​പ്പ​മു​ള്ള ഈ ​യാ​ത്ര വ​ലി​യൊ​രു ബ​ഹു​മ​തി​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​യു​മാ​ണെ​ന്ന് പൈ​ല​റ്റു​മാ​രും വ്യോ​മ​സേ​ന​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

വ​ല​ത് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ഒ​രു ഭാ​ഗം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ഒ​രു മാ​സം മാ​ത്രം പി​ന്നി​ടു​മ്പോ​ഴാ​ണ് 71കാ​ര​നാ​യ മാ​ർ​പാ​പ്പ​യു​ടെ ഈ ​ഊ​ർ​ജ​സ്വ​ല​മാ​യ പ​ര്യ​ട​നം. തീ​ര​ദേ​ശ മ​രു​ഭൂ​മി​യി​ൽ​നി​ന്ന് ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളി​ലേ​ക്കും തു​ട​ർ​ന്ന് ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ലേ​ക്കും എ​ത്തി​യ അ​ദ്ദേ​ഹം യാ​ത്ര​യി​ലു​ട​നീ​ളം ക്ഷീ​ണ​ത്തി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും പ്ര​ക​ടി​പ്പി​ച്ചി​ല്ല.

1985 മു​ത​ൽ 2023 വ​രെ പെ​റു​വി​ൽ മി​ഷ​ന​റി​യാ​യും ബി​ഷ​പ്പാ​യും പ്ര​വ​ർ​ത്തി​ച്ച് പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മാ​ർ​പാ​പ്പ​യ്ക്ക് ആ​വേ​ശോ​ജ്വ​ല വ​ര​വേ​ല്പാ​ണു വി​ശ്വാ​സി​ക​ൾ ന​ൽ​കി​യ​ത്.

കു​സ്‌​കോ​യി​ലെ ജ​ന​സാ​ഗ​രം

ഞാ​യ​റാ​ഴ്ച തെ​ക്ക​ൻ ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളി​ലു​ള്ള​തും പ​ഴ​യ ഇ​ൻ​കാ സാ​മ്രാ​ജ്യ​ത്തി​ന്‍റെ സി​രാ​കേ​ന്ദ്ര​വു​മാ​യി​രു​ന്ന കു​സ്‌​കോ​യി​ൽ മാ​ർ​പാ​പ്പ എ​ത്തി​ച്ചേ​ർ​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ അ​ഞ്ചു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത്.

പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ മ​റ​ന്ന് കു​ന്നു​ക​യ​റി എ​ത്തി​യ തെ​ക്ക​ൻ പെ​റു​വി​ലെ അ​രെ​ക്വി​പ സ്വ​ദേ​ശി​നി അ​ന മ​രി​യ നീ​ന ഡെ​ൽ​ഗാ​ഡോ​യെ​പ്പോ​ലു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ൾ​ക്ക് മാ​ർ​പാ​പ്പ​യെ നേ​രി​ട്ടു കാ​ണാ​നാ​യ​ത് വ​ലി​യ ആ​ത്മീ​യ അ​നു​ഭ​വ​മാ​യി.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 12,000 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലു​ള്ള പു​രാ​ത​ന ഇ​ൻ​ക കേ​ന്ദ്ര​മാ​യ സ​ക്‌​സാ​യ്‌​വാ​മ​ൻ നാ​ഷ​ണ​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യ്ക്ക് മാ​ർ​പാ​പ്പ നേ​തൃ​ത്വം ന​ൽ​കി.

ഭി​ന്ന​ത​ക​ളും മു​റി​വു​ക​ളും അ​വി​ശ്വാ​സ​വും നി​റ​ഞ്ഞ ഈ ​കാ​ല​ഘ​ട്ട​ത്തെ മ​റി​ക​ട​ക്കാ​ൻ മ​ത​പ​ര​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കു സാ​ധി​ക്കു​മെ​ന്നും വി​ശ്വാ​സ​വും സ്നേ​ഹ​വും പ​ക​രു​ന്ന വെ​ളി​ച്ച​ത്തി​ൽ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നാ​ണു മ​ത​വി​ശ്വാ​സം ഉ​ത​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഉ​ത്സ​വ​ങ്ങ​ളെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഉ​പ​വി​യു​ടെ​യും വി​ദ്യാ​ല​യ​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ വി​ശ്വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

തു​ട​ർ​ന്ന് കു​സ്‌​കോ ക​ത്തീ​ഡ്ര​ലി​നു​മു​ന്നി​ലെ ച​ത്വ​ര​ത്തി​ൽ ത്രി​കാ​ല​ജ​പം ന​യി​ച്ച മാ​ർ​പാ​പ്പ 1650ലെ ​ഭൂ​ക​മ്പ​ത്തി​ൽ​നി​ന്നു ന​ഗ​ര​ത്തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷി​ച്ചു​വെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ‘ലോ​ർ​ഡ് ഓ​ഫ് ദ ​എ​ർ​ത്ത്‌​ക്വേ​ക്സ്’ എ​ന്ന ക്രൂ​ശി​ത​രൂ​പ​ത്തെ അ​ണി​യി​ക്കാ​നു​ള്ള തി​രു​വ​സ്ത്ര​വും സ​മ്മാ​നി​ച്ചു.

ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ൽ

ഉ​ച്ച​ക​ഴി​ഞ്ഞ് ആ​മ​സോ​ൺ താ​ഴ്‌​വ​ര​യി​ലെ പു​കാ​ൽ​പ ന​ഗ​ര​ത്തി​ലെ​ത്തി​യ മാ​ർ​പാ​പ്പ, കാ​യി​ക മൈ​താ​ന​ത്ത് അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് അ​വി​ടെ വ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണെ​ന്നും ഭൂ​മി​യു​ടെ നി​ല​വി​ളി​യും പാ​വ​പ്പെ​ട്ട​വ​രു​ടെ നി​ല​വി​ളി​യും വേ​ർ​തി​രി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കു​ർ​ബാ​ന​യ്ക്കു​മു​മ്പ് ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും മി​ഷ​ന​റി​മാ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ലി​മ​യി​ൽ തി​രി​ച്ചെ​ത്തി​യ മാ​ർ​പാ​പ്പ, ഇ​ന്നു രാ​വി​ലെ അ​വി​ടെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ശേ​ഷം ഉ​ച്ച​യോ​ടെ റോ​മി​ലേ​ക്കു മ​ട​ങ്ങും.

Related posts

Leave a Comment