സി.​വി. ധ​ന​രാ​ജ് കൊ​ല​ക്കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സി.​പി.​എം. പ്ര​വ​ർ​ത്ത​ക​നും ഡി.​വൈ.​എ​ഫ്.​ഐ. നേ​താ​വു​മാ​യി​രു​ന്ന സി.​വി. ധ​ന​രാ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ആ​ദ്യ മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും 5 ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ചു. ജ​ഡ്ജി കെ.​എ​ൻ. പ്ര​ശാ​ന്താ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്. പി​ഴ​ത്തു​ക കൊ​ല്ല​പ്പെ​ട്ട ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഒ​ന്നാം പ്ര​തി ടി.​പി. ബി​ജു (34), ര​ണ്ടാം പ്ര​തി എം. ​വി​പി​ൻ (34), മൂ​ന്നാം പ്ര​തി എം. ​വൈ​ശാ​ഖ് (31) എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. വി​പി​നും വൈ​ശാ​ഖും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കേ​സി​ൽ ആ​കെ 20 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ക്കാ​ത്ത​തി​നാ​ൽ 4 മു​ത​ൽ 20 വ​രെ​യു​ള്ള 16 പ്ര​തി​ക​ളെ സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കി കോ​ട​തി നേ​ര​ത്തെ വെ​റു​തെ വി​ട്ടി​രു​ന്നു. പ​ന്ത്ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന ചൂ​ര​ക്കാ​ട് ബി​ജു വി​ചാ​ര​ണ കാ​ല​യ​ള​വി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment