കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ വീതം പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു(34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിന്‍ (34), വിപിന്റെ സഹോദരനും മൂന്നാം പ്രതിയുമായ എം. വൈശാഖ് (31) എന്നിവരെയാണ് ശിക്ഷിച്ചത്. 447 വകുപ്പ് പ്രകാരം മൂന്ന് മാസം തടവും 341-ാം വകുപ്പു പ്രകാരം ഒരു മാസവും 506-ാം വകുപ്പു പ്രകാരം നാലുവര്‍ഷവും 302-ാം വകുപ്പു പ്രകാരം ജീവപര്യന്തവും അഞ്ച് ലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചത്. കേസിൽ ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്.…
Read More