കോവളം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിൽ കൊണ്ട് പോയി താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കോവളം മുട്ടയ്ക്കാട് ചെറുകോണത്ത് ചാനൽക്കര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷ്( 30) ആണ് അറസ്റ്റിലായത്. പെൺകുട്ടി കോവളം പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബു, കോവളം എസ് ഐ ജി. അജയകുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Related posts
സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്തച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു...മേയറുടെ വാദങ്ങളെല്ലാം സിസിടിവി പൊളിച്ചു; ആര്യയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ വൻ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ...ഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മർദനം. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദനമേറ്റത്. പൂവാർ സ്വദേശി...