നെടുമങ്ങാട് : കേന്ദ്രത്തിലായിരുന്നാലും കേരളത്തിലായിരുന്നാലും കോണ്‍ഗ്രസെന്നാല്‍ അഴിമതിയാണ് . കോണ്‍ഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.വി.വി.രാജേഷിന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരഥന്മാരുടെയും മഹാസ്ഥാപനങ്ങളുടെയും നാടാണ് കേരളം . എന്നാല്‍ ഇവിടത്തെ വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളെല്ലാം വളര്‍ച്ചയില്‍ താഴോട്ടാണ് .
കേരളത്തിലെ വ്യവസായവും ആരോഗ്യ രംഗവും എംല്‍എമാരുടെയും മന്ത്രിമാരുടെയും കൈകളില്‍ ഒതുങ്ങിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു . കോണ്‍ഗ്രസിന്റെ ഉന്നത പാരമ്പര്യമുള്ള കുടുംബങ്ങളില്‍ പിറന്നവര്‍ പോലും ബി ജെ പിയിലെത്തി കൊണ്ടിരിക്കുന്നത് ബി ജെപി യ്ക്കേ അഴിമതി രഹിത ഭരണത്തിലൂടെ രാജ്യത്തെ രക്ഷിക്കാനാകൂവെന്ന വിശ്വാസം കൊണ്ടാണ് അദ്ദേഹം പറഞ്ഞു .പ്രത്യയശാസ്ത്ര വില്പന നടത്തുന്ന എല്‍ഡിഎഫ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് മത്സരിക്കുന്നു. ഇവിടെ എതിരായി മത്സരിക്കുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി .
നിയോജക മണ്ഡലം പ്രസിഡണ്ട് ബാലമുരളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, അശ്വനിദേവ് , കെ.എ.ബാഹുലേയന്, മലയിന്‍കീഴ് രാധാകൃഷ്ണന് ,കല്ലയം വിജയകുമാര്‍ , സ്ഥാനാര്‍ത്ഥി അഡ്വ.വി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു . മുന്‍ ഡിസിസി പ്രസിഡണ്ട് കാവിയാട് ദിവാകര പണിക്കരുടെ മകന് അരുണ്‍ കാവിയാടിന് ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ.പി.നദ്ദ ബിജെപി അംഗത്വം നല്കി സ്വീകരിച്ചു.