ഒ​രു മ​ഹാ​മാ​രി​ക്കും തളര്‍ത്താനാവില്ല! കോവിഡിനെ തോൽപ്പിച്ച സ​ഹോ​ദ​രി​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി യുവതി; നൃ​ത്ത​ത്തി​നു പി​ന്നി​ൽ ഒ​രു കാ​ര​ണ​വു​മു​ണ്ട്….

ന്യൂ‍​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​രി​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി അ​നു​ജ​ത്തി. കോ​വി​ഡ് ചി​കി​ൽ​സ​യ്ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ സ​ഹോ​ദ​രി​യെ നൃ​ത്തം ചെ​യ്തു സ്വീ​ക​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

പൂ​നൈയി​ലെ ധ​ൻ​ക​വാ​ഡി സ്വ​ദേ​ശി​യാ​യ 23കാ​രി സ​ലോ​നി സ​ത്പു​താ​ണ് തെ​രു​വി​ൽ നൃ​ത്തം ചെ​യ്ത് സ​ഹോ​ദ​രി സ്നേ​ഹ​ലി​നെ സ്വീ​ക​രി​ച്ച​ത്.

ര​ണ്ടു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ക്ലി​പ്പി​ൽ സ​ലോ​നി വീ​ടി​നു വെ​ളി​യി​ൽ നി​ൽ​ക്കു​ന്ന​താ​ണു തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്കു തി​രി​യു​ന്ന സ​ഹോ​ദ​രി​യെ കാ​ണു​മ്പോ​ൾ ത​ന്നെ യു​വ​തി പാ​ട്ട് പ്ലേ ​ചെ​യ്ത് ഡാ​ൻ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

2011ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ല്ല​ർ പാ​ർ​ട്ടി എ​ന്ന ചി​ത്ര​ത്തി​ലെ ‘ഹാ​ത് ജാ ​രേ ചോ​ക്രേ ‘എ​ന്ന ഗാ​ന​ത്തി​നാ​ണ് പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​രി​യും ചു​വ​ടു​വെ​ച്ച​ത്. ബാ​ഗു​പോ​ലും താ​ഴെ വെ​ക്കാ​തെ നൃ​ത്തം ചെ​യ്ത ചേ​ച്ചി​യെ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് ആ​ര​തി​യു​ഴി​ഞ്ഞ് സ്വീ​ക​രി​ക്കു​ന്നു​മു​ണ്ട്.

നൃ​ത്ത​ത്തി​നു പി​ന്നി​ൽ ഒ​രു കാ​ര​ണ​വു​മു​ണ്ട്. സ​ലോ​നി ഒ​ഴി​കെ വീ​ട്ടി​ലു​ള്ള​വ​ർ​ക്കെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ സ​ലോ​നി വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു. അ​യ​ൽ​ക്കാ​ർ ആ​രും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ല.

ഈ ​പ്ര​തി​സ​ന്ധി സ​മ​യ​ത്ത് കു​ടും​ബ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി​യ അ​യ​ൽ​ക്കാ​ർ​ക്കു​ള്ള സ​ന്ദേ​ശം കൂ​ടി​യാ​യി​രു​ന്നു സ​ലോ​നി​യു​ടെ നൃ​ത്ത​മെ​ന്ന് സ്നേ​ഹ​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് 19 രോ​ഗം ഭേ​ദ​മാ​യി വ​ന്ന ചേ​ച്ചി​ക്ക് അ​നു​ജ​ത്തി ന​ൽ​കി​യ സ്വീ​ക​ര​ണ​മെ​ന്ന കു​റി​പ്പോ​ടെ ദീ​പാ​ൻ​ഷു ക​ബ്ര എ​ന്ന ഐ​പി​എ​സ് ഓ​ഫീ​സ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണി​ത്.

സൗ​ഹാ​ർ​ദ​വും സ്നേ​ഹ​വും പ്ര​സ​രി​പ്പും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ൽ ഒ​രു മ​ഹാ​മാ​രി​ക്കും പു​ഞ്ചി​രി​യു​ടെ ഒ​രു നാ​നോ​മീ​റ്റ​ർ പോ​ലും കു​റ​ക്കാ​നാ​കി​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ട്വീ​റ്റ്.

ഞാ​യ​റാ​ഴ്ച വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റു ചെ​യ്ത​തി​നു പി​ന്നാ​ലെ 30,000 പേ​രാ​ണ് ഇ​തു ക​ണ്ട​ത്. നൂ​റി​ല​ധി​കം റീ​ട്വീ​റ്റും ക​മ​ന്‍റും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​സ്ക് വ​യ്ക്കാ​തെ ഡാ​ൻ​സ് ചെ​യ്ത പെ​ൺ​കു​ട്ടി​യെ ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്.

Related posts

Leave a Comment