Set us Home Page

കണ്ണില്ലാത്ത ക്രൂരത! ഭ​ർ​ത്താ​വി​നെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ആ​ദി​വാ​സി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ദും​ക: ഭ​ർ​ത്താ​വി​നെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ആ​ദി​വാ​സി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ജാ​ർ​ഖ​ണ്ഡി​ലെ ദും​ക ജി​ല്ല​യി​ലാ​ണു സം​ഭ​വം. ഗ്രാ​മ​ത്ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്നാ​ണു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഭ​ർ​ത്താ​വി​നൊ​പ്പം ച​ന്ത​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ, ജി​ർ​ക്ക വ​ന​മേ​ഖ​ല​യി​ൽ​വ​ച്ച് അ​ക്ര​മി​സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞ​ശേ​ഷം കാ​ട്ടി​ലേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രും മാ​റി​മാ​റി പീ​ഡി​പ്പി​ച്ചു. ഈ ​സ​മ​യ​ത്തു ഭ​ർ​ത്താ​വി​നെ തു​ണി ഉ​പ​യോ​ഗി​ച്ചു മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഗ്രാ​മ​ത്ത​ല​വ​ൻ ദു​ർ​ഗ ദെ​ഹ്രി, സോ​നു ദെ​ഹ്രി, ദേ​വേ​ന്ദ്ര ദെ​ഹ്രി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യും പ്ര​തി​ക​ളും പ​ഹാ​രി​യ ഗോ​ത്ര സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS