ഓ​സ്ക​റി​ന് ഒ​ട്ട​നേ​കം ക​ട​മ്പ​ക​ളുണ്ട്,അ​ത് വ​ലി​യൊ​രു ബി​സി​ന​സ് ആ​ണ്; ബ്ലെസി

ഒ​രു​പാ​ടു പേ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ധ്വാ​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ സി​നി​മ​യാ​ണ് ആ​ടു​ജീ​വി​തം. ചി​ത്രം ക​ണ്ടി​റ​ങ്ങു​ന്ന ആ​ളു​ക​ൾ ഓ​സ്ക​റി​ൽ കു​റ​ഞ്ഞ​ത് ഒ​ന്നും ത​ന്നെ ഈ ​സി​നി​മ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ങ്ങ​നെ പ​റ​യു​ന്ന​തി​ൽ സ​ന്തോ​ഷം.

ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​രം എ​ന്ന നി​ല​യി​ലാ​ണ് ആ​ളു​ക​ൾ അ​ങ്ങ​നെ പ​റ​യു​ന്ന​ത്. പ​ക്ഷേ ഓ​സ്ക​ർ നേ​ട​ണ​മെ​ങ്കി​ൽ ഒ​ത്തി​രി ക​ട​മ്പ​ക​ളു​ണ്ട്. അ​ത് വ​ലി​യൊ​രു ബി​സി​ന​സ് ആ​ണ്. ലോ​സ് ആ​ഞ്ച​ല​സി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ സി​നി​മ സ്വാ​ധീ​നം ചെ​ലു​ത്ത​ണം.

ഒ​രു​പാ​ട് ആ​ളു​ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ പാ​ർ​ട്ടി​ക​ൾ ന​ട​ത്ത​ണം . അ​ങ്ങ​നെ ഒ​ട്ട​നേ​കം ക​ട​മ്പ​ക​ൾ ക​ട​ന്നെ​ങ്കി​ൽ മാ​ത്ര​മേ ഓ​സ്ക​ർ എ​ന്ന് പ​റ​യു​ന്ന ആ ​പു​ര​സ്കാ​ര​ത്തി​ലേ​ക്ക് എ​ത്തു​വാ​ൻ ക​ഴി​യു​ള്ളൂ . ഈ ​ചെ​റി​യൊ​രു സി​നി​മ​യ്ക്ക് അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്ന് ബ്ല​സി പ​റ​ഞ്ഞു.

Related posts

Leave a Comment