ക​ണ്ണ​ട​ച്ചും റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യും; അ​ദ്ഭു​ത​മാ​യി നാ​ലാം ക്ലാ​സു​കാ​ര​ൻ അ​ഭി​നവ്

കുന്നംകുളം: റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ ക​ണ്ണ​ട​ച്ച് റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്ത് അ​ദ്ഭു​ത​മാ​വു​ക​യാ​ണ് പ​ഴ​ഞ്ഞി സ്വ​ദേ​ശി​യാ​യ നാ​ലാം ക്ലാ​സു​കാ​ര​ൻ. പ​ഴ​ഞ്ഞി അ​രു​വാ​യി സ്വ​ദേ​ശി മ​നോ​ജി​ന്‍റെ മ​ക​ൻ അ​ഭി​ന​വാ​ണ് ക​ണ്ണ​ട​ച്ച് റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യു​ന്ന മി​ടു​ക്ക​ൻ.

മൂ​ന്നു മാ​സം മു​ൻ​പാ​ണ് അ​ഭി​ന​വി​ന് ഒ​രു റൂ​ബി​ക്സ് ക്യൂ​ബ് ല​ഭി​ച്ച​ത്. പി​ന്നെ ഇ​ന്‍റർ​നെ​റ്റി​ൽ നോ​ക്കി അ​തു സോ​ൾ​വ് ചെ​യ്യാ​നു​ള്ള വി​ദ്യ​ക​ൾ പ​ഠി​ച്ചു. കൂ​ടു​ത​ൽ സ​മ​യം റൂ​ബി​ക്സ്ക്യൂ​ബി​നൊ​പ്പം ചെ​ല​വ​ഴി​ച്ച​പ്പോ​ൾ അ​ഭി​ന​വ് വേ​ഗ​ത്തി​ലും കൃ​ത്യ​ത​യി​ലും സോ​ൾ​വ് ചെ​യ്യാ​ൻ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ ക​ണ്ണ​ട​ച്ചു​വ​രെ സോ​ൾ​വ് ചെ​യ്യാ​മെ​ന്ന സ്ഥി​തി​യി​ലെ​ത്തി.

വീ​ട്ടു​കാ​ർ​ക്കു മു​ൻ​പി​ലാ​യി​രു​ന്നു ആ​ദ്യ അ​വ​ത​ര​ണം. പി​ന്നീ​ട് താ​ൻ പ​ഠി​ക്കു​ന്ന കു​ന്നം​കു​ളം ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മു​ൻ​പി​ലും അ​വ​ത​രി​പ്പി​ച്ചു. പി​താ​വി​നും പി​താ​വി​ന്‍റെ സു​ഹൃ​ത്ത് ഡെ​ന്നി പു​ലി​ക്കോ​ട്ടി​ലി​നു​മൊ​പ്പം തൃ​ശൂർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ന്നി​ലും അ​ഭി​ന​വ് ത​ന്‍റെ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നാ​ലു വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള ക​ട്ട​ക​ൾ ഉ​ള്ള റൂ​ബി​ക്സ് ക്യൂ​ബി​ന്‍റെ ഒ​രു മു​ഖ​ത്ത് ഒ​ൻ​പ​ത് ക​ട്ട​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. പ​ല​ത​ര​ത്തി​ൽ റൂ​ബി​ക്സ് ക്യൂ​ബ് തി​രി​ച്ച് എ​ല്ലാ ഭാ​ഗ​ത്തും ഒ​രേ നി​റം വ​രു​ത്തി​യാ​ണ് റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യു​ക. സാ​ധാ​ര​ണ നി​ല​യി​ൽ ഏ​റെ സ​മ​യ​മെ​ടു​ത്തു​മാ​ത്ര​മേ ഇ​തു ചെ​യ്യാ​നാ​വൂ.

മൃ​ദം​ഗ​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള അ​ഭി​ന​വ് ക​രാ​ട്ടേ​യും പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡി​ൽ അ​തു​ല്യ ഫോ​ട്ടോ​സ്റ്റാ​റ്റ് ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് അ​ഭി​ന​വി​ന്‍റെ അ​ച്ഛ​ൻ മ​നോ​ജ്. അ​മ്മ- റീ​ജ, സ​ഹോ​ദ​രി- അ​തു​ല്യ എ​ന്നി​വ​രാ​ണ് അ​ഭി​ന​വി​ന്‍റെ വ​ഴി​കാ​ട്ടി​ക​ൾ.

Related posts