എ​ബി ഡി ​വി​ല്യേ​ഴ്‌​സ് ബി​ഗ് ബാ​ഷ് ലീ​ഗി​നി​ല്ല

മെ​ല്‍ബ​ണ്‍: മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സൂ​പ്പ​ര്‍താ​രം എ​ബി ഡി ​വി​ല്യേ​ഴ്‌​സ് ബി​ഗ് ബാ​ഷ് ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍നി​ന്നു പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ചു.

ബി​ബി​എ​ലി​ന്‍റെ ഈ ​സീ​സ​ണി​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ ഡി ​വി​ല്യേ​ഴ്‌​സ് ക​ഴി​ഞ്ഞ മാ​സം താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നാ​യ​ക​നെ സ്വ​ന്ത​മാ​ക്കാ​നാ​യി പ​ല ക്ല​ബ്ബു​ക​ളും താ​ത്പ​ര്യ​മ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ല്‍ ബി​ബി​എ​ലി​നി​ല്ലെ​ന്ന് ഡി ​വി​ല്യേ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഈ ​സീ​സ​ണി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നാ​യി ക​ളി​ച്ച ഡി ​വി​ല്യേ​ഴ്‌​സ് മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. 13 ക​ളി​യി​ല്‍ 442 റ​ണ്‍സാ​ണ് മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നാ​യ​ക​ന്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ബി​ഗ് ബാ​ഷി​ന്‍റെ ഈ ​സീ​സ​ണി​ല്‍ ക്ല​ബ്ബു​ക​ള്‍ക്ക് ആ​റു വി​ദേ​ശ​ക​ളി​ക്കാ​രു​മാ​യി ക​രാ​റി​ലാ​കാം. നേ​ര​ത്തെ നാ​ലു പേ​ര്‍ക്കാ​യി​രു​ന്നു.

Related posts