ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച് സി​റ്റ്‌​സി​പാ​സ്

മാ​ഡ്രി​ഡ്: മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ റ​ഫേ​ല്‍ ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച് സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് ഫൈ​ന​ലി​ല്‍. ഫൈ​ന​ലി​ല്‍ ഗ്രീ​ക്ക് താ​രം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ നേ​രി​ടും.

ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ലി​ല്‍ മൂ​ന്നു സെ​റ്റു​ക​ള്‍ (6-4, 2-6, 6-3) നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ന​ദാ​ലി​നെ സി​റ്റ്‌​സി​പാ​സ് അ​ട്ടി​മ​റി​ച്ച​ത്. ഇ​തോ​ടെ ന​ദാ​ല്‍-​ജോ​ക്കോ​വി​ച്ച് ക്ലാ​സി​ക് ഫൈ​ന​ലി​നാ​യി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ര്‍ നി​രാ​ശ​രാ​യി. ഈ ​സീ​സ​ണി​ല്‍ സി​റ്റ്‌​സി​പാ​സി​ന്‍റെ നാ​ലാ​മ​ത്തെ ഫൈ​ന​ലാ​ണ്.

ഡൊ​മി​നി​ക് തീ​മി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് തോ​ല്‍പ്പി​ച്ചാ​ണ് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

Related posts