കേ​ര​ളം മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ന്പൂ​ർ​ണ ശു​ചി​ത്വ സം​സ്ഥാ​നമെന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ


മു​ണ്ടൂ​ർ: കേ​ര​ള​ത്തെ വ​രു​ന്ന മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് സ​ന്പൂ​ർ​ണ ശു​ചി​ത്വ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നാ​കു​മെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​പ​രി​പാ​ല​നം ന​ട​ത്താ​നു​ള്ള സാ​ങ്കേ​തി​ക​ശേ​ഷി ഇ​ന്നു കേ​ര​ള​ത്തി​ലു​ണ്ട്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ​ഹു​ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കും. ഇ​തി​ന് ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ല​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും മു​ത​ൽ​ക്കൂ​ട്ടാ​കും.

വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണം, സു​സ്ഥി​ര സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​ആ​ർ​ടി​സി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ര​മാ​വ​ധി ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി​ക്കാ​ൻ ക​ഴി​യ​ണം.

അ​തോ​ടൊ​പ്പം മാ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റു​കി​ട പ്ലാ​ന്‍റു​ക​ളും ആ​വ​ശ്യ​മാ​യി വ​രും. അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സം​സ്ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​മാ​കും.

അ​തി​ന് പ്രാ​പ്ത​മാ​യ ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ണ്ടാ​ക​ണം. മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ല്കേ​ണ്ട​തു​ണ്ട്.

ഐ​ആ​ർ​ടി​സി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ൾ, മാ​ലി​ന്യ​സം​സ്ക​ര​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​ല്ലാം പ​ങ്കാ​ളി​ക​ളാ​യി. കി​ല ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ദ്ദേ​ശ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​റ​വി​ട മാ​ലി​ന്യ​സം​സ്ക​ര​ണം പ്രാ​യോ​ഗി​ക സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. പി.​കെ.​ര​വീ​ന്ദ്ര​ൻ, മാ​ലി​ന്യ​സം​സ്ക​ര​ണം

ഐ​ആ​ർ​ടി​സി ഇ​ട​പെ​ട​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വി.​ജി.​ഗോ​പി​നാ​ഥ​ൻ, ഹ​രി​ത​ക​ർ​മ​സേ​ന സം​ര​ഭ​ക​ത്വ സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ടി.​പി. ശ്രീ​ശ​ങ്ക​ർ എ​ന്നി​വ​ർ അ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി. ഐ​ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്.​ശ്രീ​കു​മാ​ർ സ്വാ​ഗ​ത​വും ര​ജി​സ്ട്രാ​ർ കെ.​കെ.​ജ​നാ​ർ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment