ദേശീയ പാതയിലെ ഭീ​മ​ൻ​കു​ഴി​യി​ൽ വീ​ണ ഹോ​ട്ട​ൽ ഉ​ട​മയ്​ക്ക് ദാ​രു​ണാ​ന്ത്യം! പി​ന്നാ​ലെ വ​ന്ന വാ​ഹ​നം ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങി, വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല

നെ​ടു​മ്പാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ലെ ഭീ​മ​ൻ​കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം.

നെ​ടു​മ്പാ​ശേ​രി എം​എ​എ​ച്ച്എ​സ് സ്കൂ​ളി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​റ​വൂ​ർ മാ​ഞ്ഞാ​ലി മ​ന​യ്ക്ക​പ്പ​ടി താ​മ​ര​മു​ക്ക് അ​ഞ്ചാം​പ​രു​ത്തി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ എ.​എ. ഹാ​ഷി​മാ​ണ് (52) മ​രി​ച്ച​ത്.

അ​ങ്ക​മാ​ലി ടെ​ൽ​ക്ക് ക​വ​ല​യി​ലെ “ഹോ​ട്ട​ൽ ബ​ദ്‌​രി​യ്യ’ ഉ​ട​മ​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഹോ​ട്ട​ൽ പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു ദു​ര​ന്തം.

സ്കൂ​ളി​ന് സ​മീ​പ​മു​ള്ള കു​ത്ത​നെ​യു​ള്ള വ​ള​വി​ലെ ഭീ​മ​ൻ​കു​ഴി​യി​ൽ വീ​ണ സ്കൂ​ട്ട​റി​ൽ നി​ന്ന് ഹാ​ഷിം റോ​ഡി​ൽ തെ​റി​ച്ചു വീ​ഴു​ക​യും ഈ ​സ​മ​യം പി​റ​കി​ൽ വ​ന്ന അ​ജ്ഞാ​ത വാ​ഹ​നം ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ന്ന​തി​നാ​ൽ കു​ഴി കാ​ണാ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു. ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങി​യ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​വും മാ​സ​ങ്ങ​ളാ​യി രൂ​പം കൊ​ണ്ട ആ​ഴ​മു​ള്ള കു​ഴി​യാ​ണി​ത്.

ദ​മ്പ​തി​ക​ള​ട​ക്കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഇ​തി​ന​കം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ല​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​പ​ക​ട​മ​റി​ഞ്ഞ് അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷ​സേ​ന​യും, നെ​ടു​മ്പാ​ശേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

മാ​താ​വ്: ന​ഫീ​സ. ഭാ​ര്യ: ഷ​മീ​ന. മ​ക്ക​ൾ: ഹി​ഷാം, ഹാ​ഷി​ദ്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഖ​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് മാ​ഞ്ഞാ​ലി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

Related posts

Leave a Comment