ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ടം പ​തി​വാകുന്നു;​ സി​ഗ്ന​ല്‍ സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

പ​ത്ത​നാ​പു​രം :ത​ല​വൂ​രി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​മാ​യ ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു .പ്ര​ധാ​ന നാ​ല് പാ​ത​ക​ള്‍ സം​ഗ​മി​ക്കു​ന്ന ഇ​വി​ടെ സൂ​ച​നാ ബോ​ര്‍​ഡു​ക​ളോ സി​ഗ്ന​ല്‍ സം​വി​ധാ​ന​മോ ഇ​ല്ലാ​ത്ത​താ​ണ് പ​തി​വാ​യു​ള​ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണം.കൊ​ട്ടാ​ര​ക്ക​ര – പ​ത്ത​നാ​പു​രം മി​നി ഹൈ​വേയാ​യി ഈ ​പാ​ത​യെ ഉ​യ​ര്‍​ത്തി​യ​തോ​ടെ മി​ക്ക വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.

ടി​പ്പ​റു​ക​ള​ട​ക്ക​മു​ള​ള​വ​യു​ടെ അ​മി​ത വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്നു.​ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​തി​ന​ഞ്ചോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള​ള​ത് .സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​യ ഇ​വി​ടെ സി​ഗ്ന​ല്‍ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

​പി​ട​വൂ​ര്‍ മു​ത​ല്‍ വ​ട​കോ​ട് വ​രെ​യാ​ണ് മി​നി​ഹൈ​വ്വേ​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മ്മാ​ണം ന​ട​ത്തി​യി​ട്ടു​ള​ള​ത് .നി​ര്‍​മ്മാ​ണം ന​ട​ത്തി​യ ഒ​ന്‍​പ​ത് കി​ലേ​മീ​റ്റ​ര്‍ ദൂ​ര​ത്ത് ഒ​രു ഹ​മ്പ് പോ​ലും പൊ​തു​മരാ​മ​ത്ത് സ്ഥാ​പി​ച്ച​ിട്ടു​മി​ല്ല.​പാ​ത​യ്ക്ക് സ​മീ​പ​ത്താ​യി നാ​ല് ഗ​വ.​സ്കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.​

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത മൂ​ലം ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളും കാ​ല്‍​ന​ട യാ​ത്ര​ക​രും പോ​കു​ന്ന​ത്. ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​ന​വും സ്കൂ​ളു​ക​ള്‍​ക്ക് സ​മീ​പം ഹ​മ്പു​ക​ളും സൂ​ച​നാ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ച് പ​തി​വാ​യു​ള​ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts