അപകടങ്ങൾ വിട്ടൊഴിയാതെ കോട്ടയം; ബൈക്ക് യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞത് ഓട്ടോറിക്ഷ‍‍? യുവതിയുടെ നില ഗുരുതരം

അ​തി​ര​ന്പു​ഴ: ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ളെ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 11.30ന് ​അ​തി​ര​ന്പു​ഴ-​നാ​ല്പ​ാത്തി​മ​ല റോ​ഡി​ൽ അ​ബ്രോ ഭ​വ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​റോ അ​ല്ലെ​ങ്കി​ൽ ഓ​ട്ടോറി​ക്ഷ​യോ ആ​വാം അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ച്ച അ​തി​ര​ന്പു​ഴ അ​റ​ക്ക​കാ​ട് റോ​യി ( 45 ), ഭാ​ര്യ സോ​ഫി ( 43 ) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തി​ര​ന്പു​ഴ പ​ള്ളി​യി​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ജോ​ലി ക​ഴി​ഞ്ഞു പ​ള്ളി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. പ​രി​ക്കേ​റ്റു കി​ട​ന്ന ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ച​ത്. സോഫി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ് .

നാ​ല്പ​ാത്തി​മ​ല​യി​ൽ ഉ​ള്ള ഒ​രു ഓ​ട്ടോ വ​ന്നി​ടി​ച്ച​ത് താ​ൻ അ​വ്യ​ക്ത​മാ​യി ക​ണ്ടു​വെ​ന്നാ​ണ് റോ​യ് പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ തെ​റി​ച്ചു വീ​ണ ബൈ​ക്ക് മ​തി​ലി​നോ​ട് ചേ​ർ​ന്ന് ത​ല കി​ഴാ​യി മ​റി​ഞ്ഞ നി​ല​യി​ൽ ആ​യി​രു​ന്നു. അപ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Related posts

Leave a Comment