കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ല്ല: തി​രു​വ​ല്ല ഇ​രു​വെ​ള്ളി​പ്ര എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​യും കു​റ്റൂ​ർ തെ​ങ്ങേ​ലി ഇ​ട​യി​ലെ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ​പി​ള്ള​യു​ടെ​യും ജ​യ​യു​ടെ​യും മ​ക​ൻ വി​ഷ്ണു ആ​ർ. നാ​ഥ് (17) ആ​ണ് മ​രി​ച്ച​ത്. സ​ഹ​പാ​ഠി​യാ​യ കു​ന്ന​ന്താ​നം മു​ണ്ടി​യേ​പ്പ​ള്ളി​യി​ൽ പ​ന​യ്ക്കാ​മു​റി​യി​ൽ സി​നോ​മോ​ൻ സു​ധീ​ഷ് (16), ഇ​തേ സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കു​റ്റൂ​ർ ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ എ​സ്.​എ​സ്. അ​നി​ൽ (15) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ എം​സി റോ​ഡി​ൽ തു​ക​ല​ശേ​രി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​പേ​രും ഒ​രു ബൈ​ക്കി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു പോ​ക​വേ എ​തി​രേ​വ​ന്ന മാ​രു​തി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ വി​ഷ്ണു മ​രി​ച്ചു. മൃ​ത​ദേ​ഹം പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts