സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച സ്കൂ​ട്ട​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു; കേ​സ് പേ​ടി​ച്ച് നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​ക​ളെ കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി

ശ്രീ​ക​ണ്ഠ​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച സ്കൂ​ട്ട​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് നാ​ടു​വി​ട്ട നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചു​ഴ​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വ്യാ​പാ​രി​യു​ടെ സ്കൂ​ട്ട​ർ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ക്കാ​ൻ വാ​ങ്ങു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​സ് ഭ​യ​ന്ന് വീ​ട്ടി​ലെ​ത്തി വ​സ്ത്രം മാ​റി​യ ശേ​ഷം ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മൂ​വ​ർ സം​ഘം പോ​കു​ന്ന​ത​റി​ഞ്ഞ് സു​ഹൃ​ത്താ​യ വി​ദ്യാ​ർ​ഥി​യും ഒ​പ്പം കൂ​ടി.

രാ​ത്രി വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ടെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യു​ടെ ഫോ​ണി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ലോ​ഡ്ജി​ൽ വെ​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം വി​ട്ടു.

Related posts