റാ​ന്നി​യി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് മ​രി​ച്ചു; കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത് സു​ഹൃ​ത്തു​ക്ക​ൾ; മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്താ​നു​ണ്ടാ​യ കാ​ര​ണം തേ​ടി പോ​ലീ​സ്

കോ​ട്ട​യം: മ​ണി​മ​ല പൊ​ന്ത​ന്‍​പു​ഴ വ​ന​ത്തി​ല്‍ വെച്ച് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് മു​ക്കാ​ലി പാ​ണാ​മ്പ​ടം വീ​ട്ടി​ല്‍ പി.​കെ. സു​മി​ത്ത്(​സ​ച്ചു, 27) ആ​ണ് മ​രി​ച്ച​ത്.

സുഹൃത്തുക്കളുടെ ആക്രമണത്തിൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ സു​മി​ത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്‌​സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ന് ​ആ​ണ് മ​രി​ച്ച​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ടു​ക്കി അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ സ്വ​ദേ​ശി സാ​ബു ദേ​വ​സ്യ (40), കൊ​ടു​ങ്ങൂ​ര്‍ പാ​ണ​പു​ഴ ഭാ​ഗ​ത്ത് പ​ട​ന്ന​മാ​ക്ക​ല്‍ വീ​ട്ടി​ല്‍ ജി. ​പ്ര​സീ​ദ് ( രാ​ജു, 52) എ​ന്നി​വ​ര്‍  നേരത്തെ അറസ്റ്റിലായിരുന്നു.

ഈ ​മാ​സം 13ന് ​ആ​ണ് സം​ഭ​വം. മു​ന്‍​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് സാ​ബു ദേ​വ​സ്യ​യും യു​വാ​വി​നെ പൊ​ന്ത​ന്‍​പു​ഴ വ​ന​ത്തി​ല്‍ എ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഒ​രു​മി​ച്ച് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും ചേ​ര്‍​ന്ന് സു​മി​ത്തി​നെ പൊ​ന്ത​മ്പു​ഴ വ​ന​ത്തി​ല്‍ എ​ത്തി​ച്ച് മ​ദ്യം ന​ല്‍​കി​യ​ശേ​ഷം മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

വ​ധ​ശ്ര​മ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടോ​ടി​യ യു​വാ​വ് കോ​ട്ട​യം-​പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ പ്ലാ​ച്ചേ​രി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷ​ര്‍​ട്ടും അ​ടി​വ​സ്ത്ര​വും മാ​ത്രം ധ​രി​ച്ചെ​ത്തി​യ യു​വാ​വ് അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു.​വാ​യും മു​ഖ​വും ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ റാ​ന്നി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment