ഇന്നിപ്പോള്‍ തുടയും കാലും ഒക്കെ കാണിച്ചു കൊണ്ടിരിക്കുന്ന ഈ ദത്തുപുത്രിയില്‍ നിന്ന് നമ്മള്‍ എന്താണ് കണ്ടുപഠിക്കേണ്ടത് ! ഹനാനെ പരിഹസിച്ച് ദയ അശ്വതി…

കുടുംബം പോറ്റാന്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ കേരളം മറക്കില്ല. ഹനാന്റെ ദുരിതസ്ഥിതി കണ്ട് കേരള സര്‍ക്കാര്‍ പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു.

എന്നാല്‍ ഹനാനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ്‌ബോസിലൂടെ പ്രശസ്തയായ ദയ അശ്വതി. തന്റെ ലൈവ് വീഡിയോയിലാണ് ദയ അശ്വതി ഹനാനെ വിമര്‍ശിച്ചിരിക്കുന്നത്.

ദയയുടെ വീഡിയോയില്‍ പറയുന്നതിങ്ങനെ…ഇന്നത്തെ വിഷയം എന്തെന്ന് പറഞ്ഞു കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഹനാനെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ദത്തുപുത്രി ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തതാണ് ഞങ്ങളൊന്നിച്ച് ഫോട്ടോ എടുത്തിട്ടുണ്ട്.

സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റായി ആ കുട്ടി വന്നിട്ടുണ്ട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. എനിക്ക് അന്നൊന്നും ഒരു ഫീലും തോന്നിയിട്ടില്ല. കുട്ടിക്ക് ചെവി കേള്‍ക്കാത്തതാണെന്നോ ഒന്നും തോന്നിയിട്ടില്ല. അന്നൊന്നും എന്നോട് ഒരു വിഷമവും പറഞ്ഞില്ല.

അപ്പോള്‍ ആ സത്യസന്ധമായ കാര്യങ്ങള്‍ ഞാന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞപ്പോള്‍ എന്നെ കുറെ പേര്‍ എന്നെ വലിച്ചുകീറി ഒട്ടിച്ചു. ഇന്ന് ഒരു കുട്ടിട്രൗസറും ഒരു സ്ലീവ്‌ലെസ് ബനിയനും ഇട്ടിട്ടുള്ള ഒരു ഫോട്ടോ ഞാന്‍ കണ്ടിട്ട് ഞാനും എന്റെ കാല് കാണിക്കും എന്ന് ഹനാന്‍ പറയുന്നു. മീന്‍ വിറ്റ് നടക്കുന്ന ഹനാന്‍, ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ഹനാന്‍, കേരളത്തിന്റെ ദത്തുപുത്രിയായ ഹനാന്‍.

പണ്ട് ഞാന്‍ ഹനാനെപ്പറ്റി പറഞ്ഞിരുന്നു ഞാന്‍ ഹനാന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹനാനെ എനിക്കറിയാം. അന്ന് ഞാന്‍ അവളെ കാണുമ്പോള്‍ ചെവി കേള്‍ക്കാത്തതായോ തണ്ടെല്ല് വേദനയോ അങ്ങനെയൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. നല്ല മോഡേണായി വന്ന് നിന്നൊരു പെങ്കൊച്ചാണ് ഹനാന എന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പൊ ആരും വിശ്വസിച്ചില്ല.

അത് കഴിഞ്ഞ് എന്നെ എല്ലാവരും മോശം രീതിയില്‍ എന്നെപ്പറ്റി പറയാന്‍ തുടങ്ങി. അന്ന് ഞാന്‍ സൈലന്റായി ഒരുഭാഗത്ത് മിണ്ടാതെ ഇരുന്നു. ചില സമയത്ത് മൗനം നമുക്ക് നല്ലതാണ്. ഇന്നിപ്പോള്‍ തുടയും കാലും ഒക്കെ കാണിച്ചു കൊണ്ടിരിക്കുന്ന ഈ ദത്തുപുത്രിയില്‍ നിന്ന് നമ്മള്‍ എന്താണ് കണ്ടുപഠിക്കേണ്ടത്.

എനിക്ക് ഒരൊറ്റ കാര്യമെ ചോദിക്കാനുള്ളു. ഇവളില്‍നിന്ന് എന്താണ് മലയാള സ്ത്രീകള്‍ കണ്ടുപഠിക്കേണ്ടത് എന്നാണ് എനിക്ക് അറിയേണ്ടത്. എനിക്ക് ഹനാന്റെ അത്ര വിദ്യാഭ്യാസം ഒന്നുമില്ല. തൃശൂരിലെ ഒരു പെണ്‍കുട്ടി ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്നു. അവളുടെ അച്ഛന്‍ മീന്‍കച്ചവടം നടത്തുന്ന ഒരാളായിരുന്നു.

ആ സമയത്ത് അച്ഛന്‍ മരിച്ചപ്പോള്‍ അച്ഛന്റെ തൊഴില്‍ ഏറ്റെടുത്തു കൊണ്ട് പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ മീന്‍ കച്ചവടം നടത്തി. എന്നുള്ള വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്നേ നമ്മള്‍ കേട്ടിട്ടുള്ള ഒരു കാര്യമാണ് അത് ഞാന്‍ കണ്ടിരുന്നു.

ആ കുട്ടികള്‍ക്ക് ഒരു സത്യസന്ധത ഉണ്ടെന്ന് ആ കുട്ടികളെ കണ്ടാലറിയാം. ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളാണ് ഇടാന്‍ ഒരു നല്ല ഡ്രസ്സ് പോലുമില്ല. എന്ന് അവരുടെ ആ വീഡിയോയില്‍ കാണാന്‍ കഴിയും.

കമ്മല്‍ ഇല്ല കഴുത്തില്‍ മാലയില്ല സത്യം പറഞ്ഞാല്‍ നമ്മള്‍ അത് കണ്ടാല്‍ തന്നെ ആ കുട്ടികളെ തിരിച്ചറിയാന്‍ പറ്റും ഇതാണ് ദാരിദ്ര്യം എന്നുള്ളത്. കേരളത്തിലെ ദത്തുപുത്രി എന്ന് വിശേഷിപ്പിക്കുന്ന ആ കുട്ടിയില്‍ നിന്ന് നമ്മള്‍ എന്താണ് പഠിക്കേണ്ടത്.

കേരളം ഒരു ഭ്രാന്താലയമാണെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട് അത് ശരിക്കും അങ്ങനെ ആവരുത് എന്നേ എനിക്ക് പറയാനുള്ളൂ. കുട്ടി ട്രൗസറോ അവള്‍ വള്ളിട്രൗസറോ തുണിയില്ലാതെ വരുകയോ എന്ത് വേണേലും ചെയ്യട്ടെ.

പക്ഷേ ഇവരെയൊക്കെയാണ് പൊക്കിപ്പിടിച്ച് കേരളത്തിന്റെ ദത്തുപുത്രി എന്ന് വിശേഷിപ്പിക്കുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു. എനിക്ക് കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്നു. ദയ അശ്വതി വീഡിയോയില്‍ പറയുന്നു.

Related posts

Leave a Comment