വിവാഹത്തോടെ അഭിനയത്തോടു വിടപറയുമോ ? വിവാഹം കഴിഞ്ഞയുടന്‍ തന്റെ നേരെയുയര്‍ന്ന ചോദ്യത്തിന് മിയ നല്‍കിയത് ചുട്ട മറുപടി…

വിവാഹശേഷം അഭിനയജീവിതത്തോടു വിടപറഞ്ഞ നിരവധി നടിമാര്‍ മലയാള സിനിമയില്‍ ഉണ്ട്. ശനിയാഴ്ചയായിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം.

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് നടന്ന വിവാഹത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിരുന്നു ചടങ്ങുകള്‍.

https://www.facebook.com/KochiLifestyle/posts/2554604228183311

പള്ളിയില്‍ നിന്നും അശ്വിന്റെ കൈപിടിച്ച് ഇറങ്ങിയ മിയയെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്
”വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ?” എന്ന ക്ലീഷെ ചോദ്യമായിരുന്നു. എന്നാല്‍ ഇനിയും അഭിനയിക്കും എന്നു തന്നെയായിരുന്നു മിയയുടെ മറുപടി.

എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ബിസിനസുകാരനായ അശ്വിന്‍. വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടര്‍ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതര്‍ക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാന്‍’ തുടങ്ങിയ സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി.

‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ ‘അമര കാവ്യം,’ ‘ഇന്‍ട്രു നേട്ര് നാളൈ,’ ‘വെട്രിവേല്‍,’ ‘ഒരു നാള്‍ കൂത്ത്,’ ‘റം,’ ‘യെമന്‍’ എന്നീ സിനിമകളിലും തെലുങ്കില്‍ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ ‘അല്‍ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. മിയ അഭിനയിച്ച ഏതാനും ചിത്രങ്ങള്‍ ഇറങ്ങാനിരിക്കുകയാണ്.

Related posts

Leave a Comment